രാജ്യം ഗൽവാൻ വീരന്മാരെ അനുസ്മരിച്ചു
രാജ്യം ഗൽവാൻ വീരന്മാരെ  അനുസ്മരിച്ചു
Wednesday, June 16, 2021 2:04 AM IST
ന്യൂ​​​​​​​ഡ​​​​​​​ൽ​​​​​​​ഹി: കി​​​​​​​ഴ​​​​​​​ക്ക​​​​​​​ൻ ല​​​​​​​ഡാ​​​​​​​ക്കി​​​​​​​ലെ ഗ​​​​​​​ൽ​​​​​​​വാ​​​​​​​നി​​​​​​​ൽ ചൈ​​​​​​​നീ​​​​​​​സ് ക​​​​​​​ട​​​​​​​ന്നു​​​​​​​ക​​​​​​​യ​​​​​​​റ്റം ത​​​​​​​ട​​​​​​​ഞ്ഞ ധീ​​​​​​​രജ​​​​​​​വ​​​​​​​ന്മാ​​​​​​​രെ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ന്‍റെ വാ​​​​​​​ർ​​​​​​​ഷി​​​​​​​ക​​​​​​​മാ​​​​​​​യ ഇ​​​​​​​ന്ന​​​​​​​ലെ ക​​​​​​​ര​​​​​​​സേ​​​​​​​നാ മേ​​​​​​​ധാ​​​​​​​വി ജ​​​​​​​ന​​​​​​​റ​​​​​​​ൽ എം.​​​​​​​എം. ന​​​​​​​ര​​​​​​​വ​​​​​​​നെ പ്ര​​​​​​​കീ​​​​​​​ർ​​​​​​​ത്തി​​​​​​​ച്ചു.

ഗ​​​​​​​ൽ​​​​​​​വാ​​​​​​​ൻ വീ​​​​​​​ര​​​​​​​ന്മാ​​​​​​​ർ​​​​​​​ക്ക് ജ​​​​​​​ന​​​​​​​റ​​​​​​​ൽ എം​​​​​​​.എം. ന​​​​​​​ര​​​​​​​വ​​​​​​​നെ, എ​​​​​​​ല്ലാ റാ​​​​​​​ങ്കി​​​​​​​ലു​​​​​​​മു​​​​​​​ള്ള സൈ​​​​​​​നി​​​​​​​കോ​​​​​​​ദ്യോ​​​​​​​ഗ​​​​​​​സ്ഥ​​​​​​​ർ, ഇ​​​​​​​ന്ത്യ​​​​​​​ൻ ആ​​​​​​​ർ​​​​​​​മി എ​​​​​​​ന്നി​​​​​​​വ ആ​​​​​​​ദ​​​​​​​ര​​​​​​​മ​​​​​​​ർ​​​​​​​പ്പി​​​​​​​ക്കു​​​​​​​ന്നു. ഗ​​​​​​​ൽ​​​​​​​വാ​​​​​​​ൻ വീ​​​​​​​ര​​​​​​​ന്മാ​​​​​​​രു​​​​​​​ടെ ശൗ​​​​​​​ര്യം രാ​​​​​​​ജ്യ​​​​​​​ത്തി​​​​​​​ന്‍റെ ഓ​​​​​​​ർ​​​​​​​മ​​​​​​​യി​​​​​​​ൽ അ​​​​​​​ന​​​​​​​ശ്വ​​​​​​​ര​​​​​​​മാ​​​​​​​യി കൊ​​​​​​​ത്തി​​​​​​​വ​​​​​​​ച്ചി​​​​​​​ട്ടു​​ണ്ട്- സൈ​​​​​​​ന്യം ട്വീ​​​​​​​റ്റ് ചെ​​​​​​​യ്തു. ക​​​​​​​ഴി​​​​​​​ഞ്ഞ​​​​​​​ വ​​​​​​​ർ​​​​​​​ഷം ജൂ​​​​​​​ൺ 15ന് ​​​​​​​ഗ​​​​​​​ൽ​​​​​​​വാ​​​​​​​നി​​​​​​​ലു​​​​​​​ണ്ടാ​​​​​​​യ ഇ​​​​​​​ന്ത്യ-​​​​​​​ചൈ​​​​​​​ന സൈ​​​​​​​നി​​​​​​​ക സം​​​​​​​ഘ​​​​​​​ർ​​​​​​​ഷ​​​​​​​ത്തി​​​​​​​ൽ 20 ഇ​​​​​​​ന്ത്യ​​​​​​​ൻ സൈ​​​​​​​നി​​​​​​​ക​​​​​​​രാ​​​​​​​ണ് വീ​​​ര​​​മൃ​​​ത്യു വ​​​രി​​​ച്ച​​​ത്. ​​

വീ​​​​​ര​​​​​മൃ​​​​​ത്യു വ​​​​​രി​​​​​ച്ച സൈ​​​​​നി​​​​​ക​​​​​ർ​​​​​ക്ക് ആ​​​​​ദ​​​​​ര​​​​​മ​​​​​ർ​​​​​പ്പി​​​​​ച്ച് ഫ​​​​​യ​​​​​ർ ആ​​​​​ൻ​​​​​ഡ് ഫ്യൂ​​​​​റി ക​​​​​മാ​​​​​ൻ​​​​​ഡിം​​​​​ഗ് ഓ​​​​​ഫീ​​​​​സ​​​​​ർ മേ​​​​​ജ​​​​​ർ ജ​​​​​ന​​​​​റ​​​​​ൽ അ​​​​​കാ​​​​​ശ് കൗ​​​​​ഷി​​​​​ക് ലേ​​​​​യി​​​​​ലെ യു​​​​​ദ്ധസ്മാ​​​​​ര​​​​​ക​​​​​ത്തി​​​​​ൽ പു​​​​​ഷ്പച​​​​​ക്രം സ​​​​​മ​​​​​ർ​​​​​പ്പി​​​​​ച്ചു. ഗ​​​​​ൽ​​​​​വാ​​​​​ൻ താ​​​​​ഴ്‌​​​​​വ​​​​​ര​​​​​യി​​​​​ലെ പ​​​​​ട്രോ​​​​​ളിം​​​​​ഗ് പോ​​​​​യി​​​ന്‍റ് 14 ലു​​​​​ണ്ടാ​​​​​യ സം​​​​​ഘ​​​​​ർ​​​​​ഷ​​​​​ത്തി​​​​​ൽ കേ​​​​​ണ​​​​​ൽ സ​​​​​ന്തോ​​​​​ഷ് ബാ​​​​​ബു അ​​​​​ട​​​​​ക്കം 20 ഇ​​​​​ന്ത്യ​​​​​ൻ സൈ​​​​​നി​​​​​ക​​​​​രാ​​​​​ണു വീ​​​​​ര​​​​​മൃ​​​​​ത്യു വ​​​​​രി​​​​​ച്ച​​​​​ത്.


കേ​​​​​ണ​​​​​ൽ സ​​​​​ന്തോ​​​​​ഷി​​​​​ന് മ​​​​​ര​​​​​ണാ​​​​​ന​​​​​ന്ത​​​​​ര ബ​​​​​ഹു​​​​​മ​​​​​തി​​​​​യാ​​​​​യി മ​​​​​ഹാ​​​​​വീ​​​​​ർച​​​​​ക്ര സ​​​​​മ്മാ​​​​​നി​​​​​ച്ചു. നാ​​​​​യി​​​​​ബ് സു​​​​​ബേ​​​​​ദാ​​​​​ർ നു​​​​​ദു​​​​​രാം സോ​​​​​റ​​​​​ൻ, ഹ​​​​​വീ​​​​​ൽ​​​​​ദാ​​​​​ർ കെ. ​​​​​പ​​​​​ള​​​​​നി, നാ​​​​​യി​​​​​ക് ദീ​​​​​പ​​​​​ക് സിം​​​​​ഗ്, ശി​​​​​പാ​​​​​യി ഗു​​​​​ർ​​​​​തേ​​​​​ജ് സിം​​​​​ഗ് എ​​​​​ന്നി​​​​​വ​​​​​ർ​​​​​ക്ക് മ​​​​​ര​​​​​ണാ​​​​​ന​​​​​ന്ത​​​​​ര ബ​​​​​ഹു​​​​​മ​​​​​തി​​​​​യാ​​​​​യി വീ​​​​​ർ ച​​​​​ക്ര സ​​​​​മ്മാ​​​​​നി​​​​​ച്ചു.

ഇ​​​​​ന്ന​​​​​ലെ ക​​​​​ര​​​​​സേ​​​​​ന ന​​​​​ട​​​​​ത്തി​​​​​യ നി​​​​​ര​​​​​വ​​​​​ധി ട്വീ​​​​​റ്റു​​​​​ക​​​​​ളി​​​​​ലൂ​​​​​ടെ ഗ​​​​​ൽ​​​​​വാ​​​​​ൻ യു​​​​​ദ്ധ​​​​​വീ​​​​​രന്മാരെ പ്ര​​​കീ​​​ർ​​​ത്തി​​​ച്ചു. ല​​​​​ഡാ​​​​​ക്കി​​​​​ലെ 120-ാം പോ​​​​​സ്റ്റി​​​​​ൽ ഗ​​​​​ൽ​​​​​വാ​​​​​ൻ യു​​​​​ദ്ധ​​​​​വീ​​​​​ര​​​​​ന്മാ​​​​​ർ​​​​​ക്കാ​​​​​യി സൈ​​​​​ന്യം സ്മാ​​​​​ര​​​​​കം നി​​​​​ർ​​​​​മി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ലെ ദേ​​​​​ശീ​​​​​യ യു​​​​​ദ്ധസ്മാ​​​​​ര​​​​​ക​​​​​ത്തി​​​​​ൽ 20 സൈ​​​​​നി​​​​​ക​​​​​രു​​​​​ടെ പേ​​​​​രും കൊ​​​​​ത്തി​​​​​വ​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്.

ഗ​​​ൽ​​​വാ​​​ൻ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ൽ അ​​​​​ഞ്ച് ചൈ​​​​​നീ​​​​​സ് ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ർ മ​​​​​രി​​​​​ച്ച​​​​​താ​​​​​യി ചൈ​​​​​ന ഫെ​​​​​ബ്രു​​​​​വ​​​​​രി​​​​​യി​​​​​ൽ വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.​​​എ​​​ന്നാ​​​ൽ, യ​​​ഥാ​​​ർ​​​ഥ മ​​​ര​​​ണ​​​സം​​​ഖ്യ ഇ​​​തി​​​ലും കൂ​​​ടു​​​ത​​​ലാ​​​ണെ​​​ന്നാ​​​ണ് അ​​​നൗ​​​ദ്യോ​​​ഗി​​​ക വി​​​വ​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.