രാജ്യത്ത് 62,224 പേർക്കു രോഗം
രാജ്യത്ത്  62,224 പേർക്കു രോഗം
Thursday, June 17, 2021 12:51 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തു പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വീ​ണ്ടും ആ​ശ്വാ​സ​ക​ര​മാ​യ കു​റ​വ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 62,224 പേ​ർ​ക്കാ​ണ് പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 3.22 ശ​ത​മാ​ന​മാ​ണ് രോ​ഗ​സ്ഥി​രീ​ക​ര​ണ നി​ര​ക്ക്. എ​ഴു​പ​ത് ദി​വ​സ​ത്തി​നു​ശേ​ഷം ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം ഒ​മ്പ​തു ല​ക്ഷ​ത്തി​ൽ താ​ഴെ​യാ​യി. രോ​ഗ​മു​ക്തി നി​ര​ക്ക് 95.8 ശ​ത​മാ​ന​ത്തി​ലെ​ത്തി. 1,07,628 പേ​രാ​ണ് രോ​ഗ​മു​ക്ത​രാ​യ​ത്.


ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി പ്ര​തി​ദി​ന രോ​ഗ​മു​ക്ത​ർ പു​തി​യ പ്ര​തി​ദി​ന രോ​ഗ​ബാ​ധി​ത​രേ​ക്കാ​ൾ കൂ​ടു​ത​ലാ​ണ്. നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത് 8,65,432 പേ​രാ​ണ്. 19,30,987 പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ത്തി​യ​ത്. 36,17,099 സെ​ഷ​നു​ക​ളി​ലൂ​ടെ ആ​കെ 26,19,72,014 വാ​ക്സി​ൻ ഡോ​സു​ക​ളാ​ണ് ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.