ഫരീദാബാദ് രൂപതയുടെ കോവിഡ് വാക്സിനേഷൻ ഉദ്ഘാടനം നാളെ
Friday, June 18, 2021 12:55 AM IST
ന്യൂ​ഡ​ൽ​ഹി: ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ ന​ട​ക്കും. മു​ത്തൂ​റ്റ് ഗ്രൂ​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടുകൂ​ടി ന​ട​ത്തു​ന്ന ഈ ​വാ​ക്സി​നേ​ഷ​ൻ ഡ്രൈ​വ് ഫ​രീ​ദാ​ബാ​ദ് - ഡ​ൽ​ഹി രൂ​പ​താ​ധ്യ​ക്ഷ​ൻ ആ​ർ​ച്ച് ബി​ഷ​പ് മാ​ർ കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ത്തൂ​റ്റ് ഗ്രൂ​പ് ഡെ​പ്യൂ​ട്ടി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ അ​ല​ക്സാ​ണ്ട​ർ ജോ​ർ​ജ് ആ​ദ്യ വാ​ക്സി​ൻ കൈ​മാ​റും.

ഫ​രീ​ദാ​ബാ​ദ് രൂ​പ​ത വി​കാ​രി ജ​ന​റ​ൽ മോ​ണ്‍. ജോ​സ​ഫ് ഓ​ട​നാ​ട്ട്, മു​ത്തൂ​റ്റ് ഫി​നാ​ൻ​സ് ലി​മി​റ്റ​ഡ് സീ​നി​യ​ർ ജ​ന​റ​ൽ മാ​നേ​ജ​ർ രാ​കേ​ഷ് ദി​വാ​ൻ, സീ​നി​യ​ർ റീ​ജ​ണ​ൽ മാ​നേ​ജ​ർ ഷോ​ജി പോ​ൾ, വൈ​ദി​ക​രും ക​ന്യാ​സ്ത്രീ​ക​ളും പാ​സ്റ്റ​റ​ൽ കൗ​ണ്‍സി​ൽ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്കും. ഡ​ൽ​ഹി സ​ർ​ക്കാ​ർ വാ​ക്സി​ൻ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ ഔ​ദ്യോ​ഗി​ക അ​നു​മ​തി ന​ൽ​കി​യി​ട്ടു​ള്ള ജ​ന​ക്പു​രി​യി​ലെ ആ​ര്യ ഹോ​സ്പി​റ്റ​ലി​ലാ​ണ് വാ​ക്സി​നേ​ഷ​ൻ ഡ്രൈ​വി​ന്‍റെ ഉ​ദ്ഘാ​ട​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.