ഇന്ധന വിലവർധന : തീ പടർത്തി പാർലമെന്‍ററിസമിതി യോഗം
ഇന്ധന വിലവർധന : തീ പടർത്തി പാർലമെന്‍ററിസമിതി യോഗം
Friday, June 18, 2021 12:56 AM IST
ന്യൂ​ഡ​ൽ​ഹി: പെ​ട്രോ​ൾ വി​ല വ​ർ​ധ​ന ച​ർ​ച്ച ചെ​യ്യാ​ൻ ചേ​ർ​ന്ന പാ​ർ​ല​മെ​ന്‍റ​റി സ​മി​തി യോ​ഗ​ത്തി​ൽ ക​ക്ഷി രാ​ഷ്‌ട്രീയ ഭേ​ദ​മ​ന്യേ കേ​ന്ദ്രസ​ർ​ക്കാ​രി​നെ ചോ​ദ്യംചെ​യ്ത് എം​പി​മാ​ർ. ഇ​ന്ധ​നവി​ല വ​ർ​ധ​ന​യിൽ അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യ പാ​ർ​ല​മെ​ന്‍റ​റി സ​മി​തി ജ​ന​ങ്ങ​ൾ നേ​രി​ടു​ന്ന ബു​ദ്ധി​മു​ട്ട് ക​ണ​ക്കി​ലെ​ടു​ക്ക​ണ​മെ​ന്നും വി​ലനി​യ​ന്ത്ര​ണ​ത്തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ന​ട​ന്ന​പ്പോ​ൾ പെ​ട്രോ​ൾ, ഡീ​സ​ൽ വി​ലവ​ർ​ധ​ന​ ത​ട​ഞ്ഞുനി​ർ​ത്തി ബി​ജെ​പി​ക്ക് നേ​ട്ട​മു​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ച കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യും പ്ര​തി​പ​ക്ഷ എം​പി​മാ​ർ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ വി​മ​ർ​ശ​നമു​ന​യി​ൽ നി​ർ​ത്തി. എം​പി​മാ​രു​ടെ ചോ​ദ്യ​ത്തി​നു മു​ന്നി​ൽ കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ മൗ​നം പാ​ലി​ച്ചു.

അ​തേ​സ​മ​യം, ഇ​ന്ധ​ന വി​ല വ​ർ​ധ​ന​യ്ക്കെതി​രേ അ​തി​രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്ന യോ​ഗ​ത്തി​ൽ, പ​തി​വുശൈ​ലി​യി​ൽ ക്രൂ​ഡ് ഓ​യി​ൽ വി​ല വർധനയും രൂ​പ​യു​ടെ മൂ​ല്യം ഇ​ടി​ഞ്ഞ​തും ഉ​ൾ​പ്പെടെ കാ​ര​ണ​ങ്ങ​ൾ നി​ര​ത്തി ന്യാ​യീ​ക​രി​ക്കാ​നാ​ണ് കേ​ന്ദ്രസ​ർ​ക്കാ​ർ ശ്ര​മി​ച്ച​ത്. ഇ​ന്ധ​ന വി​ല നി​ർ​ണ​യി​ക്കാ​നു​ള്ള അ​ധി​കാ​രം എ​ണ്ണ​ക്ക​ന്പ​നി​ക​ൾ​ക്ക് ന​ൽ​കി​യ തീ​രു​മാ​നം ശ​രി​യാ​ണെ​ന്ന് ഇ​ന്ന​ലെ​യും കേ​ന്ദ്ര സ​ർ​ക്കാ​ർ വാ​ദി​ച്ചു. പെ​ട്രോ​ളി​യം - പ്ര​കൃ​തി​വാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പാ​ർ​ല​മെ​ന്‍റ​റി സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ സി​പി​എം രാ​ജ്യ​സ​ഭാ എം​പി വി.​എം. ശി​വ​ദാ​സ​നും പ​ങ്കെ​ടു​ത്തു.

പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളെ ജി​എ​സ്ടി​യു​ടെ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന വി​ഷ​യ​ത്തി​ൽ ഭ​ര​ണ-​പ്ര​തി​പ​ക്ഷ എം​പി​മാ​ർ ത​മ്മി​ൽ ഉടക്കി. വി​ല നി​യ​ന്ത്രി​ക്കാ​ൻ ഏ​ക പ​രി​ഹാ​രം ജി​എ​സ്ടി ആ​ണെ​ന്നാ​യി​രു​ന്നു ബി​ജെ​പി എം​പി​മാ​രു​ടെ വാ​ദം. കേ​ന്ദ്ര പെ​ട്രോ​ളി​യം സെ​ക്ര​ട്ട​റി ത​രു​ണ്‍ ക​പൂ​ർ, പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യ​ത്തി​ലെ മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ എന്നിവരെ കൂടാതെ ഐ​ഒ​സി, ബി​പി​സി​എ​ൽ, എ​ച്ച്പി​സി​എ​ൽ, ഗെ​യി​ൽ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ മേ​ധാ​വി​ക​ളും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.

അ​തി​നി​ടെ, പാ​ർ​ല​മെ​ന്‍റ​റി സ​മി​തി അ​ധ്യ​ക്ഷ​നും ബി​ജെ​പി എം​പി​യു​മാ​യ ര​മേ​ഷ് ബി​ധു​രി 2012ൽ ​യു​പി​എ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും വി​ല ഉ​യ​ർ​ന്ന കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തോ​ടെ ഇ​ള​കി​യ പ്ര​തി​പ​ക്ഷ എം​പി​മാ​ർ അ​ന്ന് ക്രൂ​ഡ് ഓ​യി​ൽ ബാ​ര​ലി​ന് 140 ഡോ​ള​ർ ആ​യി​രു​ന്നു എ​ന്നും ഇ​ന്ന് അ​തി​നേ​ക്കാ​ളും വ​ള​രെ താ​ഴ്ന്നു പ​കു​തി വി​ല​ മാ​ത്ര​മാ​ണ് ക്രൂ​ഡ് ഓ​യി​ലി​ന് ഉ​ള്ള​തെ​ന്നും തി​രി​ച്ച​ടി​ച്ചു.

രാ​ജ്യ​ത്ത് ഏ​ഴു സം​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​നു വില 100 രൂ​പ​യാ​ണ്. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന്‍റെ വി​ല നൂ​റ് രൂ​പ​യോ​ട് അ​ടു​ത്തു നി​ൽ​ക്കു​ന്നു. ക​ണ​ക്കു​ക​ൾ പ്രകാരം ക​ഴി​ഞ്ഞ 44 ദി​വ​സ​ത്തി​നി​ട​യി​ൽ പെ​ട്രോ​ൾ-​ഡീ​സ​ൽ വി​ല​യി​ൽ 25 ത​വ​ണ​യാ​ണ് വ​ർ​ധ​ന​യുണ്ടാ​യ​ത്.


സെ​ബി മാ​ത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.