അശ്ലീല ചാറ്റിംഗ്; യുട്യൂബർ പബ്ജി മദൻ അറസ്റ്റിൽ
അശ്ലീല ചാറ്റിംഗ്; യുട്യൂബർ പബ്ജി മദൻ അറസ്റ്റിൽ
Saturday, June 19, 2021 12:35 AM IST
ചെ​​​ന്നൈ: പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത കു​​​ട്ടി​​​ക​​​ളു​​​മാ​​​യും സ്ത്രീ​​​ക​​​ളു​​​മാ​​​യും അ​​​ശ്ലീ​​​ല ചാ​​​റ്റിം​​​ഗ് ന​​​ട​​​ത്തി​​​യ​​​ കേസില്‍ ഒ​​​ളി​​​വി​​​ൽ​​​ പോ​​​യ ത​​​മി​​​ഴ് യു​​​ട്യൂ​​​ബ​​​ർ അ​​​റ​​​സ്റ്റി​​​ൽ. പ​​​ബ്ജി മ​​​ദ​​​ൻ എ​​​ന്നു വി​​​ളി​​​ക്കു​​​ന്ന മ​​​ദ​​​ൻ മാ​​​ണി​​​ക്യ​​​നെ സൈ​​​ബ​​​ർ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. സേ​​​ലം സ്വ​​​ദേ​​​ശി​​​യാ​​​യ ഇ‍യാ​​​ളെ ധ​​​ർ​​​മ​​​പു​​​രി​​​യി​​​ൽ​​​നി​​​ന്നാ​​​ണു പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

ചെ​​​ന്നൈ​​​യി​​​ലെ​​​ത്തി​​​യ പ്ര​​​തി​​​യെ ജു​​​ഡീ​​​ഷ​​​ൽ ക​​​സ്റ്റ​​​ഡി​​​യി​​​ൽ റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു. മ​​​ദ​​​ന്‍റെ ഭാ​​​ര്യ കൃ​​​തി​​​ക​​​യെ ര​​​ണ്ടു​​​ദി​​​വ​​​സം​​​മു​​​ന്പ് അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്നു. ഇ​​​രു​​​വ​​​രു​​​ടെ​​​യും വീ​​​ടു​​​ക​​​ളി​​​ൽ​​​നി​​​ന്നു ആ​​​ഡം​​​ബ​​​ര കാ​​​റു​​​ക​​​ളും മൊ​​​ബൈ​​​ൽ ഫോ​​​ണു​​​ക​​​ളും ലാ​​​പ്ടോ​​​പ്പു​​​ക​​​ളും ക​​​ണ്ടെ​​​ടു​​​ത്തു. ഇ​​​രു​​​വ​​​രു​​​ടെ​​​യും ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടുകള്‍ മ​​​ര​​​വി​​​പ്പി​​​ച്ചു. ത​​​ട്ടു​​​ക​​​ട ന​​​ട​​​ത്തി​​​യി​​​രു​​​ന്ന മ​​​ദ​​​നും ഭാ​​​ര്യ​​​യും ബി​​​സി​​​ന​​​സ് പൊ​​​ളി​​​ഞ്ഞ​​​തോ​​​ടെ വീ​​​ഡി​​​യോ ഗെ​​​യിം ക​​​ളി​​​ക്കാ​​​ൻ പ​​​ഠി​​​പ്പി​​​ക്കു​​​ന്ന യു​​​ട്യൂ​​​ബ് ചാ​​​ന​​​ൽ തു​​​ട​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു.


വീ​​​ഡി​​​യോ ഗെ​​​യിമാ​​​യ പ​​​ബ്ജി​​​ക്കു സ​​​ർ​​​ക്കാ​​​ർ നി​​​രോ​​​ധ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്തി​​​നു പി​​​ന്നാ​​​ലെ മ​​​റ്റു മാ​​​ർ​​​ഗ​​​ങ്ങ​​​ളി​​​ലൂ​​​ടെ പ​​​ബ്ജി ക​​​ളി​​​ക്കാ​​​ൻ ആ​​​ളു​​​ക​​​ളെ പ്രേ​​​രി​​​പ്പി​​​ക്കു​​​ന്ന വീ​​​ഡി​​​യോ​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ നി​​​ര​​​വ​​​ധി വീ​​​ഡി​​​യോ ഗെ​​​യി​​​മു​​​ക​​​ൾ ഇ​​​യാ​​​ൾ അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്തി​​​രു​​​ന്നു. ചാ​​​റ്റിം​​​ഗി​​​നെ​​​ത്തു​​​ന്ന​​​വ​​​രോ​​​ടു ലൈ​​​വാ​​​യി അ​​​ശ്ലീ​​​ല​​​സം​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി​​​യ​​​വ​​​രി​​​ൽ കൃ​​​തി​​​ക​​​യു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. ഗെ​​​യിം ചാ​​​ന​​​ലി​​​ന്‍റെ അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​ർ കൃ​​​തി​​​ക​​​യാ​​​യി​​​രു​​​ന്നു. നൂ​​​റു​​​ക​​​ണ​​​ക്കി​​​നു പ​​​രാ​​​തി​​​ക​​​ളാ​​​ണ് മ​​​ദ​​​​​​നെ​​​തി​​​രേ​​​യു​​​ള്ള​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.