സ്കൂ​ൾ തു​റ​ക്ക​ൽ പി​ന്നീ​ട്
സ്കൂ​ൾ തു​റ​ക്ക​ൽ പി​ന്നീ​ട്
Sunday, June 20, 2021 1:01 AM IST
ന്യൂ​ഡ​ൽ​ഹി: സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും തു​റ​ക്കു​ന്ന​തു നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചു മാ​ത്ര​മേ തീ​രു​മാ​നി​ക്കൂ​വെ​ന്ന് നീ​തി ആ​യോ​ഗ് അം​ഗം ഡോ. ​വി.​കെ. പോ​ൾ. അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും വാ​ക്സി​ൻ പ്ര​തി​രോ​ധം നേ​ടേ​ണ്ട​തു​ണ്ട്.

മ​ഹാ​മാ​രി​യെ നേ​രി​ടാ​ൻ കൂ​ടു​ത​ൽ ആ​ത്മ​വി​ശ്വാ​സം ആ​വ​ശ്യ​മാ​ണ്. പ​ല രാ​ജ്യ​ങ്ങ​ളി​ലും സ്കൂ​ളു​ക​ൾ തു​റ​ന്നെ​ങ്കി​ലും കോ​വി​ഡ് വ്യാ​പ​നം വീ​ണ്ടും ഉ​ണ്ടാ​യ​പ്പോ​ൾ അ​ട​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ​യും ആ​രോ​ഗ്യ​വും ഏ​റ്റ​വും പ്ര​ധാ​ന​മാ​ണ്. എ​ല്ലാ കാ​ര്യ​ങ്ങ​ളും പ​രി​ശോ​ധി​ച്ച് ഉ​ചി​ത​മാ​യ സ​മ​യ​ത്തു തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.