കോവിഡ്: അലംഭാവം പാടില്ലെന്നു കേന്ദ്രം
കോവിഡ്: അലംഭാവം പാടില്ലെന്നു കേന്ദ്രം
Sunday, June 20, 2021 1:01 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാ​പ​നം കു​റ​ഞ്ഞെ​ങ്കി​ലും ഒ​രു വി​ധ​ത്തി​ലു​ള്ള അ​ലം​ഭാ​വ​വും പാ​ടി​ല്ലെ​ന്നു സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളോ​ടു കേ​ന്ദ്രം. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ളു​ക​ളും മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നു സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി​മാ​ർ​ക്ക് അ​യ​ച്ച ക​ത്തി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി അ​ജ​യ് കു​മാ​ർ ഭ​ല്ല നി​ർ​ദേ​ശി​ച്ചു.

മി​ക്ക സം​സ്ഥാ​ന​ങ്ങ​ളി​ലും ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വു വ​രു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ ക​ത്ത്. കോ​വി​ഡ് ഭീ​ഷ​ണി​യി​ൽനി​ന്നു രാ​ജ്യം ക​ര​ക​യ​റി​ട്ടി​ല്ലെ​ന്നും ജാ​ഗ്ര​ത തു​ട​ര​ണ​മെ​ന്നും കേ​ന്ദ്രം ചൂ​ണ്ടി​ക്കാ​ട്ടി. ഓ​രോ പ്ര​ദേ​ശ​ത്തെ​യും ശ​രി​യാ​യ വി​വ​ര​ങ്ങ​ൾ വി​ല​യി​രു​ത്തി മാ​ത്ര​മേ അ​ണ്‍ലോ​ക്കിം​ഗ് ന​ട​ത്താ​വൂ. കേ​സു​ക​ളി​ൽ കു​റ​വു​ണ്ടാ​കു​ന്പോ​ൾ ഓ​ഫീ​സു​ക​ളും ബി​സി​ന​സും അ​ട​ക്ക​മു​ള്ള​വ തു​റ​ന്നുകൊ​ടു​ക്കേ​ണ്ട​തു​ണ്ട്. പ​ക്ഷേ ഇ​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്നു​വെ​ന്നു സം​സ്ഥാ​ന​ങ്ങ​ളും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളും ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി ഓ​ർ​മി​പ്പി​ച്ചു.


ലോ​ക്ഡൗ​ണ്‍ ഇ​ള​വു​ക​ൾ നി​ല​വി​ൽ വ​ന്ന​തോ​ടെ ഡ​ൽ​ഹി​യി​ൽ അ​ട​ക്കം രാ​ജ്യ​ത്തെ മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും വ​ലി​യ തോ​തി​ൽ ആ​ൾ​ക്കൂ​ട്ടം കാ​ണാ​നാ​യി​രു​ന്നു. മെ​ട്രോ ട്രെ​യി​നി​ൽ ക​യ​റാ​ൻ ചി​ല​യി​ട​ത്ത് ആ​ള​ക​ലം പാ​ലി​ക്കാ​തെ നീ​ണ്ട ക്യൂ ​പ്ര​ത്യ​ക്ഷ​മാ​യി​രു​ന്നു. പ്ര​ധാ​ന മാ​ർ​ക്ക​റ്റു​ക​ളി​ലും വ​ലി​യ ജ​ന​ത്തി​ര​ക്കാ​ണു​ണ്ടാ​യ​ത്. സൂ​ക്ഷി​ച്ചി​ല്ലെ​ങ്കി​ൽ കോ​വി​ഡ് വ്യാ​പ​ന തീ​വ്ര​ത വീ​ണ്ടും അ​തി​രൂ​ക്ഷ​മാ​കു​മെ​ന്നു ഡോ​ക്ട​ർ​മാ​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.