ജമ്മു കാഷ്മീർ: സർവകക്ഷി യോഗം വ്യാഴാഴ്ച
ജമ്മു കാഷ്മീർ: സർവകക്ഷി യോഗം വ്യാഴാഴ്ച
Sunday, June 20, 2021 1:01 AM IST
ന്യൂ​ഡ​ൽ​ഹി: ജ​മ്മു കാ​ഷ്മീ​രി​ന്‍റെ സം​സ്ഥാ​ന പ​ദ​വി പു​നഃ​സ്ഥാ​പി​ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ 24ന് ​സ​ർ​വ​ക​ക്ഷി യോ​ഗം. വ്യാ​ഴാ​ഴ്ച ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ധ്യ​ക്ഷ​നാ​യി​രി​ക്കും.

കാ​ഷ്മീ​രി​നു പ്ര​ത്യേ​ക പ​ദ​വി ന​ൽ​കി​യി​രു​ന്ന ഭ​ര​ണ​ഘ​ട​ന​യി​ലെ അ​നു​ച്ഛേ​ദം 370 റ​ദ്ദാ​ക്കു​ക​യും ജ​മ്മു കാ​ഷ്മീ​രി​നെ ര​ണ്ടു കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളാ​യി മു​റി​ക്കു​ക​യും ചെ​യ്ത ശേ​ഷ​മു​ള്ള ആ​ദ്യ രാ​ഷ്‌ട്രീ​യ നീ​ക്ക​മാ​ണ് സ​ർ​വ​ക​ക്ഷി യോ​ഗം. ജ​മ്മു കാ​ഷ്മീ​രി​ന് സം​സ്ഥാ​ന പ​ദ​വി പു​നഃ​സ്ഥാ​പി​ക്കു​ന്ന​തും തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ത്തു​ന്ന​തും അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​കും.

സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​നാ​യു​ള്ള അ​നൗ​ദ്യോ​ഗി​ക ക്ഷ​ണം കി​ട്ടി​യെ​ന്നു പി​ഡി​പി നേ​താ​വ് മെ​ഹ​ബൂ​ബ മു​ഫ്തി സ്ഥി​രീ​ക​രി​ച്ചു. ഔ​ദ്യോ​ഗി​ക ക്ഷ​ണ​വും അ​ജ​ൻ​ഡ​യും കി​ട്ടി​യ ശേ​ഷം ഭാ​വി​കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കു​മെ​ന്നു കാ​ഷ്മീ​രി​ലെ രാ​ഷ്‌ട്രീ​യ നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി. ജ​മ്മു​വി​ലെ​യും കാ​ഷ്മീ​രി​ലെ​യും പാ​ർ​ട്ടി​ക​ളെ യോ​ഗ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.