ആ​ന്ധ്ര​യി​ൽ ഒ​റ്റ ദി​നം വാ​ക്സി​നെ​ടു​ത്ത​ത് 12 ല​ക്ഷം പേ​ർ
ആ​ന്ധ്ര​യി​ൽ  ഒ​റ്റ ദി​നം  വാ​ക്സി​നെ​ടു​ത്ത​ത്  12 ല​ക്ഷം പേ​ർ
Monday, June 21, 2021 12:26 AM IST
ഹൈ​ദ​രാ​ബാ​ദ്: ഒ​റ്റ ദി​നം 12. ല​ക്ഷ​ത്തി​ല​ധി​കം പേ​ർ​ക്ക് വാ​ക്സി​ൻ ന​ല്കി ആ​ന്ധ്ര​പ്ര​ദേ​ശ് റി​ക്കാ​ർ​ഡി​ട്ടു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റു മ​ണി​ക്ക് വാ​ക്സി​നേ​ഷ​ൻ അ​വ​സാ​നി​ക്കു​ന്പോ​ൾ 12.56 ല​ക്ഷം പേ​രാ​ണു വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ത്.

ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ആ​ദ്യ ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം ഒ​രു കോ​ടി പി​ന്നി​ട്ടു. 13 ജി​ല്ല​ക​ളി​ലെ 2000 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി​രു​ന്നു ഇ​ന്ന​ലെ വാ​ക്സി​ൻ ന​ല്കി​യ​ത്. 45 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രെ​യും അ​ഞ്ചു വ​യ​സി​ൽ താ​ഴെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളു​ള്ള അ​മ്മ​മാ​രെ​യും ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു മെ​ഗാ വാ​ക്സി​നേ​ഷ​ൻ. 1.11 ല​ക്ഷം പേ​ർ വാ​ക്സി​ൻ സ്വീ​ക​രി​ച്ച ഈ​സ്റ്റ് ഗോ​ദാ​വ​രി ജി​ല്ല ഒ​ന്നാം സ്ഥാ​ന​ത്തും 1.08 ല​ക്ഷം പേ​ർ വാ​ക്സി​നെ​ടു​ത്ത വെ​സ്റ്റ് ഗോ​ദാ​വ​രി ജി​ല്ല ര​ണ്ടാമ​തു​മെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.