പോ​ലീ​സി​ൽ ഹാ​ജ​രാ​കാ​മെ​ന്നു ട്വി​റ്റ​ർ
പോ​ലീ​സി​ൽ  ഹാ​ജ​രാ​കാ​മെ​ന്നു  ട്വി​റ്റ​ർ
Tuesday, June 22, 2021 12:52 AM IST
ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സി​നു മു​ന്നി​ൽ വീ​ഡി​യോ കോ​ൾ വ​ഴി ചോ​ദ്യംചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​മെ​ന്ന് ട്വി​റ്റ​ർ ഇ​ന്ത്യ എം​ഡി മ​നീ​ഷ് മ​ഹേ​ശ്വ​രി. ഗാ​സി​യാ​ബാ​ദി​ൽ മു​സ്‌ലിം വൃ​ദ്ധ​ൻ ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പോ​സ്റ്റു​ക​ളു​ടെ പേ​രി​ലാ​ണു മ​നീ​ഷ് മ​ഹേ​ശ്വ​രി​യോ​ട് ഹാ​ജ​രാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​പി പോ​ലീ​സ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. ഡ​ൽ​ഹി​ക്കു സ​മീ​പ​മു​ള്ള യു​പി​യി​ലെ ലോ​ണി സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കാ​നാ​ണ് നി​ർ​ദേ​ശി​ച്ച​ത്.

സാ​മു​ദാ​യി​കസ്പ​ർ​ധ വ​ള​ർ​ത്താ​ൻ ശ്ര​മി​ച്ചു എ​ന്ന ആ​രോ​പ​ണ​ത്തി​ലാണ് ട്വി​റ്റ​ർ ഇ​ന്ത്യ മേ​ധാ​വി​ക്ക് ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ നോ​ട്ടീ​സ് അ​യ​ച്ച​ത്. ഏ​ഴു​ദി​വ​സ​ത്തി​ന​കം നേ​രി​ട്ട് ഹാ​ജ​രാ​യി മൊ​ഴി ന​ൽ​കാ​നാ​ണ് ട്വി​റ്റ​ർ മേ​ധാ​വി മ​നീ​ഷ് മ​ഹേ​ശ്വ​രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്.


ഗാ​സി​യാ​ബാ​ദി​ൽ മു​സ്‌ലിം വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​യാ​ളെ മ​ർ​ദി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലാ​ണ് ട്വി​റ്റ​റി​നെ​തി​രേ ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ടു​ത്ത​ത്. സ​മൂ​ഹ​ത്തി​ൽ വി​ദ്വേ​ഷം വ​ള​ർ​ത്താ​ൻ ചി​ല​ർ ട്വി​റ്റ​ർ ദു​രു​പ​യോ​ഗം ചെ​യ്തു എ​ന്ന് കാ​ണി​ച്ചാ​ണ് ട്വി​റ്റ​റി​നെ​തി​രേ ഉ​ത്ത​ർ​പ്ര​ദേ​ശ് പോലീസ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ഇ​തി​നെ​തി​രേ ട്വി​റ്റ​ർ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും നോ​ട്ടീ​സി​ൽ പ​റ​യു​ന്നു. സ​മൂ​ഹ​ത്തി​ന് എ​തി​രാ​യ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കാ​ൻ ട്വി​റ്റ​ർ നി​ന്നു​കൊ​ടു​ത്തു എ​ന്നും നോ​ട്ടീ​സി​ൽ ആ​രോ​പ​ണ​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.