ബസ് ഹൈടെൻഷൻ വൈദ്യുത ലൈനിൽ തട്ടി യുവതി മരിച്ചു
ബസ് ഹൈടെൻഷൻ വൈദ്യുത ലൈനിൽ തട്ടി യുവതി മരിച്ചു
Monday, July 5, 2021 12:47 AM IST
ടി​​ക്കം​​ഗ​​ഡ്: മ​​ധ്യ​​പ്ര​​ദേ​​ശി​​ൽ ബ​​സ് ഹൈ ​​ടെ​​ൻ​​ഷ​​ൻ വൈ​​ദ്യു​​ത ലൈ​​നി​​ൽ ത​​ട്ടി ഷോ​​ക്കേ​​റ്റു മു​​പ്പ​​തു​​വ​​യ​​സു​​ള്ള യു​​വ​​തി മ​​രി​​ച്ചു. അ​​ഞ്ചു പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. ടി​​ക്കം​​ഗ​​ഡ് ജി​​ല്ല​​യി​​ലെ കു​​റാ​​യി ഗ്രാ​​മ​​ത്തി​​ലാ​​യി​​രു​​ന്നു അ​​പ​​ക​​ടം. 24 യാ​​ത്ര​​ക്കാ​​രാ​​യി​​രു​​ന്നു യു​​പി​​യി​​ലെ ഝാ​​ൻ​​സി​​യി​​ലേ​​ക്കു പോ​​യ ബ​​സി​​ലു​​ണ്ടാ​​യി​​രു​​ന്ന​​ത്.

ജ​​ല​​ക്ഷാ​​മം പ​​രി​​ഹ​​രി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് നാ​​ട്ടു​​കാ​​ർ റോ​​ഡ് ഉ​​പ​​രോ​​ധി​​ച്ച സ​​മ​​യ​​ത്താ​​യി​​രു​​ന്നു ബ​​സ് വ​​ന്ന​​ത്. ഡ്രൈ​​വ​​ർ കൃ​​ഷി​​യി​​ട​​ത്തി​​ലേ​​ക്കു ബ​​സ് ഇ​​റ​​ക്കി പോ​​കാ​​ൻ ശ്ര​​മി​​ച്ചു. ഇ​​തി​​നി​​ടെ ബ​​സി​​ന്‍റെ മു​​ൻ​​ഭാ​​ഗം 1100 കെ​​വി ലൈ​​നി​​ൽ ത​​ട്ടി. അ​​പ​​ക​​ട​​ശേ​​ഷം ര​​ക്ഷ​​പ്പെ​​ട്ട ഡ്രൈ​​വ​​ർ​​ക്കാ​​യി തെ​​ര​​ച്ചി​​ൽ ആ​​രം​​ഭി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.