ഇന്ത്യയിലേക്കു കടക്കാൻ മൃഗങ്ങൾക്കും കോവിഡ് പരിശോധന നിർബന്ധം
ഇന്ത്യയിലേക്കു കടക്കാൻ മൃഗങ്ങൾക്കും കോവിഡ് പരിശോധന നിർബന്ധം
Tuesday, July 6, 2021 1:13 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലേ​ക്കു ക​ട​ക്കാ​ൻ മൃ​ഗ​ങ്ങ​ൾ​ക്കും കോ​വി​ഡ് പ​രി​ശോ​ധ​ന നി​ർ​ബ​ന്ധ​മെ​ന്ന് കേ​ന്ദ്രസ​ർ​ക്കാ​ർ. മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽനി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കു കൊ​ണ്ടു​വ​രു​ന്ന പൂ​ച്ച​ക​ൾ, ചീ​റ്റ​പ്പു​ലി, സിം​ഹം, പു​ള്ളി​പ്പു​ലി എ​ന്നി​വ​യ്ക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്നു കേ​ന്ദ്ര ധ​ന​കാ​ര്യ മ​ന്ത്രാ​ല​യം ക​സ്റ്റം​സ് അ​ധി​കൃ​ത​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി. ഇ​ന്ത്യ​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​നു മൂ​ന്നു ദി​വ​സം മു​ൻ​പു​ള്ള കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ല​മാ​ണ് മൃ​ഗ​ങ്ങ​ൾ​ക്കു നി​ർ​ബ​ന്ധ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.


പൂ​ച്ച​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ള​ർ​ത്തുമൃ​ഗ​ങ്ങ​ളെ മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽനി​ന്നു കൊ​ണ്ടു​വ​രു​ന്ന​വ​ർക്കും ഈ ​നി​ബ​ന്ധ​ന ബാ​ധ​ക​മാ​ണ്. കോ​വി​ഡ് നെ​ഗ​റ്റീ​വ് പ​രി​ശോ​ധ​നാ ഫ​ലം ഇ​ല്ലാ​തെ കൊ​ണ്ടുവ​രു​ന്ന മൃ​ഗ​ങ്ങ​ളെ ക​സ്റ്റം​സ് അ​ധി​കൃ​ത​ർ തി​രി​ച്ച​യ​യ്ക്കും. ഇ​ന്ത്യ​യി​ലെ വ​ന്യ​ജീ​വി വ്യ​വ​സ്ഥ​യ്ക്ക് വ​ൻ നാ​ശ​മു​ണ്ടാ​ക്കു​ന്ന​തി​നാ​ലാ​ണ് ഇ​ത്ത​രം ക​രു​ത​ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.