സിബിഎസ്ഇ 10, 12 ക്ലാസിന് രണ്ടു ബോർഡ് പരീക്ഷകൾ
സിബിഎസ്ഇ 10, 12 ക്ലാസിന് രണ്ടു ബോർഡ് പരീക്ഷകൾ
Tuesday, July 6, 2021 1:13 AM IST
ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ 10, 12 സി​ല​ബ​സും ബോ​ർ​ഡ് പ​രീ​ക്ഷ​ക​ളും ര​ണ്ടു ഘ​ട്ട​മാ​യി വേ​ർ​തി​രി​ച്ചു ന​ട​ത്താ​ൻ തീ​രു​മാ​നം. കോ​വി​ഡി​നെ തു​ട​ർ​ന്ന് തു​ട​ർ​ച്ച​യാ​യ ര​ണ്ടു വ​ർ​ഷ​വും ബോ​ർ​ഡ് പ​രീ​ക്ഷ​ക​ൾ പ​തി​വു​പോ​ലെ ന​ട​ത്താ​ൻ ക​ഴി​യാ​തെ വ​ന്ന​തി​നാ​ലാണ് അ​ടു​ത്ത വ​ർ​ഷം ര​ണ്ടു ടേ​മു​ക​ളാ​യി തി​രി​ച്ചു ര​ണ്ടു പ​രീ​ക്ഷ വീ​തം ന​ട​ത്തു​ന്ന​തെ​ന്നു സി​ബി​എ​സ്ഇ അ​റി​യി​ച്ചു. സ്കൂ​ളു​ക​ൾ തു​റ​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ക്കും വ​രെ നി​ല​വി​ലെ രീ​തി​യി​ൽ ഓ​ണ്‍ലൈ​ൻ ക്ലാ​സു​ക​ൾ തു​ടരു​മെ​ന്നും ബോ​ർ​ഡ് വ്യ​ക്ത​മാ​ക്കി.

സി​ല​ബ​സി​ൽ കു​റ​വു വ​രു​ത്തി പ​രി​ഷ്ക​രി​ക്കു​ക​യും 2022ൽ ​ര​ണ്ടു ഘ​ട്ട​മാ​യി ബോ​ർ​ഡ് പ​രീ​ക്ഷ​ക​ൾ ന​ട​ത്താ​നും മൂ​ല്യ​നി​ർ​ണ​യ രീ​തി​യി​ൽ മാ​റ്റം വ​രു​ത്താ​നു​മാ​ണു തീ​രു​മാ​നം. ആ​കെ​യു​ള്ള സി​ല​ബ​സ് കുറച്ചശേ​ഷം ര​ണ്ടാ​യി വി​ഭ​ജി​ക്കും. ആ​ദ്യ ടേ​മി​ലെ പ​രീ​ക്ഷ ന​വം​ബ​ർ, ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ലും ര​ണ്ടാം ടേ​മി​ലെ പ​രീ​ക്ഷ മാ​ർ​ച്ച്, ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ലു​മാ​യി ന​ട​ത്തും. ര​ണ്ടു ടേം ​പ​രീ​ക്ഷ​ക​ളും സി​ബി​എ​സ്ഇ​യു​ടെ ബോ​ർ​ഡ് പ​രീ​ക്ഷ​ക​ളാ​കും.

അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന്‍റെ തു​ട​ക്കം മു​ത​ൽ മൂ​ല്യ​നി​ർ​ണ​യം ആ​രം​ഭി​ക്കാ​വു​ന്ന രീ​തി​യി​ൽ ഇ​ന്‍റേ​ണ​ൽ മാ​ർ​ക്കി​നു കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​താ​കും പു​തി​യ രീ​തി. 11, 12 ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്ക് ഓ​രോ വി​ഷ​യം അ​വ​സാ​നി​ക്കു​ന്പോ​ഴും ന​ട​ത്തു​ന്ന യൂ​ണി​റ്റ് ടെ​സ്റ്റ്, പ്രാ​ക്റ്റി​ക്ക​ൽ, പ്രോ​ജ​ക്ട് എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും ഇ​ന്‍റേ​ണ​ൽ മാ​ർ​ക്കു നി​ശ്ച​യി​ക്കു​ക. 9,10 ക്ലാ​സു​ക​ളി​ൽ വ​ർ​ഷ​ത്തി​ൽ മൂ​ന്നു ത​വ​ണ​യു​ള്ള പീ​രി​യോ​ഡി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ, വി​ദ്യാ​ർ​ഥി​യു​ടെ പോ​ർ​ട്ട്ഫോ​ളി​യോ, പ്രാ​ക്‌ടിക്ക​ൽ പ​രീ​ക്ഷ​ക​ൾ, സ്പീ​ക്കിം​ഗ് ആ​ൻ​ഡ് ലി​സ​ണിം​ഗ് ആ​ക്‌ടിവിറ്റികൾ എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും ഇ​ന്‍റേ​ർ​ണ​ൽ മാ​ർ​ക്കു​ക​ൾ നി​ശ്ച​യി​ക്കു​ക.


അ​ധ്യ​യ​നവ​ർ​ഷ​ത്തി​ന്‍റെ ആ​രം​ഭം മു​ത​ൽ അ​വ​സാ​നം വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​യു​ടെ പ​ഠ​ന മി​ക​വ് അ​ട​ക്ക​മു​ള്ള പ്ര​ക​ട​നം രേ​ഖ​പ്പെ​ടു​ത്താ​ൻ സ്റ്റു​ഡ​ന്‍റ് പ്രൊ​ഫൈ​ൽ ഒ​രു​ക്കും. ഇ​ന്‍റേ​ണ​ൽ മാ​ർ​ക്കു​ക​ൾ അ​പ്പ​പ്പോ​ൾ സി​ബി​എ​സ്ഇ​യു​ടെ ഐ​ടി പ്ലാ​റ്റ് ഫോ​മി​ൽ സ്കൂ​ളു​ക​ൾ അ​പ്ലോ​ഡ് ചെ​യ്യ​ണം. വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​സ​സ്മെ​ന്‍റ് സം​ബ​ന്ധി​ച്ച പ്രൊ​ഫൈ​ലു​ക​ൾ സ്കൂ​ളു​ക​ൾ ത​യാ​റാ​ക്കി തെ​ളി​വു​ക​ൾ ഡി​ജി​റ്റ​ലാ​യി സൂ​ക്ഷി​ക്ക​ണം. ഒ​രു ടേ​മി​ലെ സി​ല​ബ​സി​നൊ​പ്പം മൂ​ല്യ​നി​ർ​ണ​യം സം​ബ​ന്ധി​ച്ചു കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളും പി​ന്നീ​ട് പു​റ​ത്തു​വി​ടു​മെ​ന്നു ബോ​ർ​ഡ് വ്യ​ക്ത​മാ​ക്കി.

ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.