മും​ബൈ​യിലെ ബം​ഗ്ലാ​വി​ൽ ന​ട​ന്ന റെ​യ്ഡ് കു​ന്ദ്ര​യു​ടെ അ​റ​സ്റ്റിലേക്കു നയി​ച്ചു
മും​ബൈ​യിലെ ബം​ഗ്ലാ​വി​ൽ ന​ട​ന്ന റെ​യ്ഡ് കു​ന്ദ്ര​യു​ടെ അ​റ​സ്റ്റിലേക്കു നയി​ച്ചു
Wednesday, July 21, 2021 11:57 PM IST
മു​​ബൈ: ​​ വ​​​ട​​​ക്ക​​​ൻ മും​​​ബൈ​​​യി​​​ലെ ബം​​​ഗ്ലാ​​​വി​​​ൽ ഈ ​​​വ​​​ർ​​​ഷം ഫെ​​​ബ്രു​​​വ​​​രി​ നാ​​ലി​​നു ന​​​ട​​​ന്ന റെ​​​യ്ഡാ​​​ണ് വ്യ​​​​വ​​​​സാ​​​​യി​​​​യും ബോ​​​​ളി​​​​വു​​​​ഡ് ന​​​​ടി ശി​​​​ല്പ ഷെ​​​​ട്ടി​​​​യു​​​​ടെ ഭ​​​​ർ​​​​ത്താ​​​​വു​​​​മാ​​​​യ രാ​​​​ജ് കു​​​​ന്ദ്ര​​(45)​​യു​​ടെ അ​​​റ​​​സ്റ്റി​​​ലേ​​​ക്കു ന​​​യി​​​ച്ച​​​ത്.

മ​​​ധ് ദ്വീ​​​പി​​​ൽ പോ​​ലീ​​സ് റെ​​​യ്ഡി​​നെ​​ത്തി​​യ​​പ്പോ​​​ൾ അ​​​വി​​​ടെ നീ​​​ല​​​ച്ചി​​​ത്ര​​​ത്തി​​​ന്‍റെ ഷൂ​​​ട്ടിം​​​ഗ് ന​​​ട​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​ഞ്ചു പേ​​​രെ അ​​​ന്ന് അ​​​റ​​​സ്റ്റ് ചെ​​​യ്തു. ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കം നീ​​​ല​​​ച്ചി​​​ത്ര നി​​​ർ​​​മാ​​​താ​​​വ് റോ​​​വ ഖാ​​​ൻ, ന​​​ടി ഗ​​​ഹ​​​ന വ​​​സി​​​ഷ്ഠ് എ​​ന്നി​​വ​​ർ അ​​​റ​​​സ്റ്റി​​​ലാ​​​യി. ഗ​​​ഹ​​​ന പി​​​ന്നീ​​​ട് ജാ​​​മ്യ​​​ത്തി​​​ലി​​​റ​​​ങ്ങി. തു​​​ട​​​ർ​​​ന്ന് ന​​ട​​ന്ന അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ രാ​​​ജ് കു​​​ന്ദ്ര​​​യു​​​ടെ പേ​​​ഴ്സ​​​ണ്‍ അ​​​സി​​​സ്റ്റ​​​ന്‍റ് ഉ​​​മേ​​​ഷ് കാ​​​മ​​​ത്തി​​​നെ പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി. ഇ​​​യാ​​​ളെ ചോ​​​ദ്യം ചെ​​​യ്ത​​​തി​​​ൽ​​​നി​​​ന്നാ​​ണു രാ​​​ജ് കു​​​ന്ദ്ര​​​യെ​​ക്കു​​റി​​ച്ചു വി​​വ​​രം ല​​ഭി​​ച്ച​​ത്.

രാ​​ജ്യാ​​ന്ത​​ര അ​​ശ്ലീ​​ല സി​​നി​​മാ റാ​​ക്ക​​റ്റി​​ന്‍റെ മു​​ഖ്യ ആ​​സൂ​​ത്ര​​ക​​രി​​ലൊ​​രാ​​ളാ​​ണ് രാ​​ജ് കു​​ന്ദ്ര​​യെ​​ന്നു മും​​ബൈ പോ​​ലീ​​സ് വ്യ​​ക്ത​​മാ​​ക്കി. കു​​ന്ദ്ര​​യും ബ​​ന്ധു​​വാ​​യ പ്ര​​ദീ​​പ് ബ​​ക്ഷി​​യും ഇ​​ന്ത്യ​​യി​​ലും യു​​കെ​​യി​​ലു​​മു​​ള്ള ക​​ണ്ട​​ന്‍റ് പ്രൊ​​ഡ​​ക്‌​​ഷ​​ൻ ക​​ന്പ​​നി​​ക​​ളി​​ലൂ​​ടെ​​യാ​​ണ് ഇ​​ത്ത​​രം സി​​നി​​മ​​ക​​ൾ നി​​ർ​​മി​​ച്ചി​​രു​​ന്ന​​തെ​​ന്നു പോ​​ലീ​​സ് അ​​റി​​യി​​ച്ചു. കു​​ന്ദ്ര​​യു​​ടെ സ​​ഹോ​​ദ​​രീ​​ഭ​​ർ​​ത്താ​​വാ​​ണു യു​​കെ പൗ​​ര​​ൻ​​കൂ​​ടി​​യാ​​യ ബ​​ക്ഷി.


തി​​ങ്ക​​ളാ​​ഴ്ച അ​​റ​​സ്റ്റി​​ലാ​​യ കു​​ന്ദ്ര​​യെ മും​​​​ബൈ കോ​​​​ട​​​​തി 23വ​​​​രെ ജു​​​​ഡീ​​​​ഷ​​​​ൽ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ൽ​​​​വി​​​​ട്ടു. മൊ​​​​ബൈ​​​​ൽ ആ​​​​പ്പു​​​​ക​​​​ൾ​​​​വ​​​​ഴി​​​​യും മ​​​​റ്റും അ​​​​ശ്ലീ​​​​ല വീ​​​​ഡി​​​​യോ​​​​ക​​​​ൾ വി​​​​റ്റ് കു​​​​ന്ദ്ര ല​​​​ക്ഷ​​​​ങ്ങ​​​​ൾ സ​​​​ന്പാ​​​​ദി​​​​ച്ച​​​​താ​​​​യി വാ​​​​ട്സ്ആ​​​​പ് ചാ​​​​റ്റു​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ച്ച​​​​തി​​​​ലൂ​​​​ടെ ക്രൈം​​​​ബ്രാ​​​​ഞ്ച് ക​​​​ണ്ടെ​​​​ത്തി​​​​യി​​​​രു​​​​ന്നു.

ത​​​​ങ്ങ​​​​ളെ നി​​​​ർ​​​​ബ​​​​ന്ധി​​​​ച്ച് അ​​​​ശ്ലീ​​​​ല സി​​​​നി​​​​മ​​​​ക​​​​ളി​​​​ൽ അ​​​​ഭി​​​​ന​​​​യി​​​​പ്പി​​​​ച്ചു​​​​വെ​​​​ന്ന് മൂ​​​​ന്നു സ്ത്രീ​​​​ക​​​​ൾ മും​​​​ബൈ പോ​​​​ലീ​​​​സി​​​​ൽ ന​​​​ല്കി​​​​യ പ​​​​രാ​​​​തി​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ൽ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത കേ​​​​സി​​​​ലാ​​​​ണ് അ​​​​റ​​​​സ്റ്റ്. കു​​​​ന്ദ്ര​​​​യു​​​​ടെ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​ള്ള ആം​​​​സ് പ്രൈം ​​​​പ്രൈ​​​​വ​​​​റ്റ് ലി​​​​മി​​​​റ്റ​​​​ഡ് എ​​​​ന്ന ക​​​​ന്പ​​​​നി​​​​യു​​​​ടെ മൊ​​​​ബൈ​​​​ൽ ആ​​​​പ്പാ​​​​യ ഹോ​​​​ട്ട്ഷോ​​​​ട്സി​​​​ലാ​​​​ണ് അ​​​​ശ്ലീ​​​​ല വീ​​​​ഡി​​​​യോ​​​​ക​​​​ൾ അ​​​​പ്‌​​ലോ​​​​ഡ് ചെ​​​​യ്തി​​​​രു​​​​ന്ന​​​​ത്. കു​​​​ന്ദ്ര​​​​യ്ക്കൊ​​​​പ്പം അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ കൂ​​​​ട്ടാ​​​​ളി റ​​​​യാ​​​​ൻ താ​​​​ർ​​​​പെ​​യെ​​​​യും കോ​​​​ട​​​​തി 23 വ​​​​രെ ജു​​​​ഡീ​​​​ഷ​​​​ൽ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ൽ​​​​വി​​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.