പെഗാസസിൽ രൂക്ഷ വിമർശനവുമായി രാഹുൽ
പെഗാസസിൽ രൂക്ഷ വിമർശനവുമായി രാഹുൽ
Saturday, July 24, 2021 1:40 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​സ്ര​യേ​ൽ, ഭീ​ക​രപ്ര​വ​ർ​ത്ത​ക​രെ നി​രീ​ക്ഷി​ച്ചി​രു​ന്ന പെ​ഗാ​സ​സ് ഉ​പ​യോ​ഗി​ച്ചാ​ണ് ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ നി​രീ​ക്ഷി​ച്ചു വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യ​തെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി. ഇ​ത്ര​യും വ​ലി​യ രാ​ജ്യ​ദ്രോ​ഹം ചെ​യ്ത കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ രാ​ജിവയ്ക്ക​ണ​മെ​ന്നും രാ​ഹു​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

പെ​ഗാ​സ​സി​നെ വി​വ​രം ചോ​ർ​ത്താ​നു​ള്ള ഒ​രു സോ​ഫ്റ്റ്‌വേർ ആ​യാ​ണ് ആ​ളു​ക​ൾ വി​ല​യി​രു​ത്തു​ന്ന​ത്. എ​ന്നാ​ൽ, ഇ​സ്ര​യേ​ൽ ഇ​തി​നെ ഒ​രാ​യു​ധം ആ​യി​ട്ടു ത​ന്നെ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. ഭീ​ക​​ര​രെയും കു​റ്റ​വാ​ളി​ക​ളെ​യും നേ​രി​ടാ​നാ​ണ് അ​വ​രി​തു​പ​യോ​ഗി​ക്കു​ന്ന​ത്. എ​ന്നാ​ൽ, പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​രമ​ന്ത്രി​യും അ​തേ ആ​യു​ധം രാ​ജ്യ​ത്തെ ജ​നാ​ധി​പ​ത്യ​ത്തി​നും സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മെ​തി​രേ പ്ര​യോ​ഗി​ക്കു​ക​യു​മാ​ണെ​ന്നും രാ​ഹു​ൽ കു​റ്റ​പ്പെ​ടു​ത്തി. പെ​ഗാ​സ​സ് വി​ഷ​യ​ത്തി​ൽ സു​പ്രീം​കോ​ട​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും രാ​ഹു​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ത​ന്‍റെ എ​ല്ലാ ഫോ​ണു​ക​ളി​ൽനി​ന്നും വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യി​രു​ന്നു. മാ​ത്ര​മ​ല്ല, ഫോ​ണി​ൽനി​ന്നു വി​വ​ര​ങ്ങ​ൾ ചോ​രു​ന്നു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പ് ഇ​ന്‍റ​ലി​ജ​ന്‍സി​ൽനി​ന്നും ല​ഭി​ച്ചി​രു​ന്നു. ഇ​ന്‍റ​ലി​ജ​ന്‍സ് ത​ന്നെ ഫോ​ണ്‍ ചോ​ർ​ത്തു​ന്നു​ണ്ട് ക​രു​തി​യി​രി​ക്ക​ണ​മെ​ന്നാ​ണ് അ​വ​ർ ത​ന്നെ ന​ൽ​കി​യ മു​ന്ന​റി​യി​പ്പ്. ത​ന്‍റെ ഓ​രോ ച​ല​ന​വും സം​ഭാ​ഷ​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്ന് ഒ​പ്പ​മു​ള്ള സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും നി​ർ​ദേ​ശ​മു​ണ്ട്. ത​ന്‍റെ ഫോ​ണ്‍ ചോ​ർ​ത്തു​ന്നു​ണ്ടെ​ന്ന് വി​വ​രം ചൂ​ണ്ടി​ക്കാ​ട്ടി സു​ഹൃ​ത്തു​ക്ക​ൾ​ക്കും മു​ന്ന​റി​യി​പ്പു​ക​ൾ ല​ഭി​ച്ചി​രു​ന്നു.


ഫോ​ണ്‍ ചോ​ർ​ത്തി​യി​രു​ന്നു എ​ന്ന​തുകൊ​ണ്ട് ത​ന്‍റെ സ്വ​കാ​ര്യ​ത സം​ബ​ന്ധി​ച്ച പ്ര​ശ്ന​മൊ​ന്നു​മി​ല്ല. ഇ​ത് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സ്വ​കാ​ര്യ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം മാ​ത്ര​മ​ല്ല. പ്ര​തി​പ​ക്ഷനി​ര​യി​ലെ ഒ​രു നേ​താ​വാ​ണ് താ​ൻ. ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി​യാ​ണ് ശ​ബ്ദമുയ​ർ​ത്തു​ന്ന​ത്. ആ ​നി​ല​യ്ക്ക് ഇ​ത് ജ​ന​ങ്ങ​ളു​ടെ ശ​ബ്ദ​ത്തി​നു നേ​ർ​ക്കു​ണ്ടാ​യ ആ​ക്ര​മ​ണ​മാ​ണെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. താ​നൊ​രു തു​റ​ന്ന പു​സ്ത​ക​മാ​ണ്. ഇ​തൊ​ന്നും ഒ​രു ത​ര​ത്തി​ലും ബാ​ധി​ക്കു​ന്നു​മി​ല്ല. ഒ​രാ​ൾ അ​ഴി​മ​തി​ക്കാ​ര​നോ ക​ള്ള​നോ ആ​ണെ​ങ്കി​ൽ മാ​ത്രം ഇ​ക്കാ​ര്യ​ത്തി​ൽ ഭ​യ​പ്പെ​ട്ടാ​ൽ മ​തി​യെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

പെ​ഗാ​സ​സ് എ​ന്ന ആ​യു​ധം മോ​ദി ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ൾ​ക്കെ​തി​രേ​യാ​ണ് പ്ര​യോ​ഗി​ച്ചി​രു​ന്ന​ത്. റ​ഫാ​ൽ ഇ​ട​പാ​ടി​ലെ അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടി​ക്കാ​നും ഇ​തു​പ​യോ​ഗി​ച്ചു.

ഇ​തി​നെ​യൊ​ക്കെ രാ​ജ്യ​ദ്രോ​ഹം എ​ന്ന ഒ​റ്റ​വാ​ക്കു കൊ​ണ്ടു മാ​ത്ര​മേ വി​ശേ​ഷി​പ്പി​ക്കാ​ൻ ക​ഴി​യൂ. ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്ഷാ രാ​ജിവയ്​ക്ക​ണം. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ ജു​ഡീ​ഷൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും രാ​ഹു​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.