അലൻ ഷുഹൈബിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് എൻഐഎ
അലൻ ഷുഹൈബിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് എൻഐഎ
Saturday, July 24, 2021 1:40 AM IST
ന്യൂ​ഡ​ൽ​ഹി: യു​എ​പി​എ കേ​സി​ൽ അ​ല​ൻ ഷുഹൈ​ബി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി എ​ൻ​ഐ​എ സു​പ്രീം​കോ​ട​തി​യി​ൽ.

കേ​ര​ള ഹൈ​ക്കോ​ട​തി അ​നു​വ​ദി​ച്ച ജാ​മ്യം റ​ദ്ദാ​ക്കി​യ​തി​നെ​തി​രേ താ​ഹാ ഫ​സ​ൽ സ​മ​ർ​പ്പി​ച്ച അ​പ്പീ​ൽ പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് യു.​യു ല​ളി​ത് അധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന് മു​ൻ​പാ​കെ എ​ൻ​ഐ​എ​യ്ക്ക് വേ​ണ്ടി അ​ഡീ​ഷ​ണ​ൽ സോ​ളി​സി​റ്റ​ർ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഇ​തോ​ടെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നും ര​ണ്ടുവി​ഷ​യ​വും ഒ​രു​മി​ച്ച് പ​രി​ഗ​ണി​ക്കാ​മെ​ന്നും ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

ഫ​സ​ൽ 530 ദി​വ​സം ക​സ്റ്റ​ഡി​യി​ൽ ക​ഴി​ഞ്ഞെ​ന്ന് അ​ഭി​ഭാ​ഷ​ക​ൻ വി.​ ഗി​രി കോ​ട​തി​യെ അ​റി​യി​ച്ചു. ഫ​സ​ലി​നുമേ​ൽ ചു​മ​ത്തി​യി​രി​ക്കു​ന്ന കു​റ്റ​ത്തി​ന്‍റെ പ​ര​മാ​വ​ധി ശി​ക്ഷ എ​ത്ര​കാ​ല​മാ​ണെ​ന്ന് കോ​ട​തി ആ​രാ​ഞ്ഞു. അ​ഞ്ച് മു​ത​ൽ 10 വ​ർ​ഷം വ​രെ​യാ​ണെ​ന്ന് ഗി​രി മ​റു​പ​ടി ന​ൽ​കി. താ​ഹ​യി​ൽ നി​ന്ന് ല​ഭി​ച്ചു​വെ​ന്ന് ആ​രോ​പി​ക്കു​ന്ന ഏ​താ​നും പു​സ്ത​ക​ങ്ങ​ളാ​ണ് തെ​ളി​വാ​യി എ​ൻ​ഐ​എ നി​ര​ത്തു​ന്ന​തെ​ന്ന് അ​ഭി​ഭാ​ഷ​ക​ൻ വാ​ദി​ച്ചു.


പു​സ്ത​ക​ങ്ങ​ളും ബാ​ന​റു​ക​ളും ല​ഘു​രേ​ഖ​ക​ളു​മ​ല്ലാ​തെ മ​റ്റ് എ​ന്ത് തെ​ളി​വാ​ണ് താ​ഹ​യു​ടെ മേ​ൽ കു​റ്റം ആ​രോ​പി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് കോ​ട​തി ആ​രാ​ഞ്ഞു. മാ​വോ​യി​സ്റ്റ് ബ​ന്ധം സൂ​ചി​പ്പി​ക്കു​ന്ന രേ​ഖ​ക​ളാ​ണി​തെ​ല്ലാ​മെ​ന്ന് കേ​ന്ദ്രം മ​റു​പ​ടി ന​ൽ​കി. മാ​ധ​വ് ഗാ​ഡ്ഗി​ൽ റി​പ്പോ​ർ​ട്ടി​നെ​ക്കു​റി​ച്ചു​ള്ള ല​ഘു​ലേ​ഖ​യി​ലെ​ന്താ​ണ് പ്ര​ശ്ന​മെ​ന്ന് കോ​ട​തി ആ​രാ​ഞ്ഞു. കൂ​ട്ടു​പ്ര​തി​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച​തി​നെ​ക്കു​റി​ച്ച് കോ​ട​തി എ​ൻ​ഐ​എ​യോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി.​ ഇ​തോ​ടെ​യാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​മെ​ന്ന് എ​ൻ​ഐ​എ അ​റി​യി​ച്ച​ത്.​

സ​മാ​ന​വാ​ദം ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലും എ​ൻ​ഐ​എ ഉ​ന്ന​യി​ച്ചെ​ന്നും ഇ​തി​ൽ ക​ഴ​ന്പി​ല്ലെ​ന്നും ഗി​രി കോ​ട​തി​യി​ൽ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.