മാവോയിസ്റ്റുകൾ കുട്ടികൾക്ക് പരിശീലനം നൽകുന്നുണ്ടെന്ന് കേന്ദ്രം
മാവോയിസ്റ്റുകൾ കുട്ടികൾക്ക് പരിശീലനം നൽകുന്നുണ്ടെന്ന് കേന്ദ്രം
Wednesday, July 28, 2021 1:37 AM IST
ന്യൂ​ഡ​ൽ​ഹി: മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യ​മു​ള്ള ജി​ല്ല​ക​ളി​ൽ അ​വ​ർ കു​ട്ടി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ന്നു​ണ്ടെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം.

ജാ​ർ​ഖ​ണ്ഡ്, ഛ​ത്തീ​സ്ഗ​ഡ് സം​സ്ഥാ​ന​ങ്ങ​ളി​ൽ മാ​വോ​യി​സ്റ്റു​ക​ൾ കു​ട്ടി​ക​ൾ​ക്ക് സാ​യു​ധ പ​രി​ശീ​ല​നം ന​ൽ​കു​ന്നു​ണ്ടെ​ന്നാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പാ​ർ​ല​മെ​ന്‍റി​ൽ പറഞ്ഞത്. കു​ട്ടി​ക​ളെ സം​ഘ​ത്തി​ലേ​ക്ക് എ​ത്തി​ച്ച​ശേ​ഷം ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​തി​നും സു​ര​ക്ഷാ സേ​ന​യു​ടെ നീ​ക്ക​ങ്ങ​ൾ മു​ൻ​കൂ​ട്ടി മ​ന​സി​ലാ​ക്കി വി​വ​രം അ​റി​യി​ക്കു​ന്ന​തി​നു​മാ​ണ് പ്ര​ധാ​ന​മാ​യും ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി നി​ത്യാ​ന​ന്ദ് റാ​യ് ലോ​ക്സ​ഭ​യി​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.