അഞ്ചുകുന്ന് ഏഴോം സർവോദയ എച്ച്എച്ച്എസിന് ന്യൂനപക്ഷ പദവി; കേരള ഹൈക്കോടതി വിധിക്ക് സുപ്രീംകോടതി സ്റ്റേ
അഞ്ചുകുന്ന് ഏഴോം സർവോദയ  എച്ച്എച്ച്എസിന് ന്യൂനപക്ഷ  പദവി; കേരള ഹൈക്കോടതി വിധിക്ക് സുപ്രീംകോടതി സ്റ്റേ
Wednesday, July 28, 2021 1:37 AM IST
ന്യൂ​ഡ​ൽ​ഹി: ജ​സ്യൂ​ട്ട് സ​ഭ​യു​ടെ കീ​ഴി​ലു​ള്ള വ​യ​നാ​ട്ടി​ലെ അ​ഞ്ചു​കു​ന്ന് ഏ​ഴോം സ​ർ​വോ​ദ​യ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് ന്യൂ​ന​പ​ക്ഷ പ​ദ​വി ന​ൽ​കി​യ​തു റ​ദ്ദാ​ക്കി​യ കേ​ര​ള ഹൈ​ക്കോ​ട​തി വി​ധി സു​പ്രീം​കോ​ട​തി സ്റ്റേ ​ചെ​യ്തു. ജ​സ്റ്റീ​സു​മാ​രാ​യ ജെ. ​അ​ബ്ദു​ൾ ന​സീ​ർ, കൃ​ഷ്ണ​മു​രാ​രി എ​ന്നി​വ​രു​ടെ ബെ​ഞ്ചാ​ണ് ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ ജ​സ്യൂ​ട്ട് എ​ഡ്യൂക്കേ​ഷ​ണ​ൽ ആ​ൻ​ഡ് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി ന​ൽ​കി​യ ഹ​ർ​ജി​യി​ൽ സ്റ്റേ ​അ​നു​വ​ദി​ച്ച് ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കു നോ​ട്ടീ​സ് അ​യ​ച്ച​ത്.

1990 ജൂ​ണി​ൽ കു​ഞ്ഞി​ക്കൃ​ഷ്ണ​ൻ നാ​യ​രി​ൽനി​ന്നു പൂ​ർ​ണ​മാ​യി വാ​ങ്ങി പു​തി​യ കെ​ട്ടി​ട​വും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും നി​ർ​മി​ച്ച് സ്ഥാ​പി​ച്ച സ്കൂ​ളി​ലെ ഹെ​ഡ്മാ​സ്റ്റ​ർ നി​യ​മ​നം ചോ​ദ്യംചെ​യ്തു 2016ൽ ​ന​ൽ​കി​യ ഹ​ർ​ജി കേ​ര​ള ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബ​ഞ്ച് ത​ള്ളി​യി​രു​ന്നു. ഇ​തി​നെ​തി​രേ ന​ൽ​കി​യ അ​പ്പീ​ലി​ൽ പ​രാ​തി​ക്കാ​ര​ന്‍റെ വാ​ദം അം​ഗീ​ക​രി​ച്ച ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ 2019ലെ ​വി​ധി​യാ​ണു സു​പ്രീം​കോ​ട​തി ഇ​ന്ന​ലെ സ്റ്റേ ​ചെ​യ്ത​ത്.


ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ തീ​ർ​പ്പ് ന്യൂ​ന​പ​ക്ഷാ​വ​കാ​ശം സം​ബ​ന്ധി​ച്ച ഭ​ര​ണ​ഘ​ട​ന​യു​ടെ കാ​ഴ്ച​പ്പാ​ടി​നു വി​രു​ദ്ധ​മാ​ണെ​ന്നും ക്രൈ​സ്ത​വ ന്യൂ​ന​പ​ക്ഷ പ​ദ​വി ദേ​ശീ​യ ക​മ്മീ​ഷ​നി​ൽനി​ന്നു 2010ൽ ​കി​ട്ടി​യി​ട്ടു​ള്ള​താ​ണെ​ന്നും ജ​സ്യൂ​ട്ട് സ​ഭ​യ്ക്കുവേ​ണ്ടി ഹാ​ജ​രാ​യ അ​ഡ്വ. റോ​മി ചാ​ക്കോ പ​റ​ഞ്ഞു. അ​നു​ച്ഛേ​ദം 30 (1)ൽ ​പ​റ​യു​ന്ന ന്യൂ​ന​പ​ക്ഷ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ന്‍റെ സ്ഥാ​പി​ക്ക​ൽ സം​ബ​ന്ധി​ച്ച കാ​ര്യ​ത്തി​ൽ വി​ശാ​ല​മാ​യ ഭ​ര​ണ​ഘ​ട​നാ പ്ര​ശ്നം ഉ​ണ്ടെ​ന്നു റോ​മി വി​ശ​ദീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.