രാഹുൽ ഗാന്ധി ഓടിച്ച ട്രാക്ടറിനെതിരേ പോലീസ് കേസ്
രാഹുൽ ഗാന്ധി  ഓടിച്ച ട്രാക്ടറിനെതിരേ പോലീസ് കേസ്
Wednesday, July 28, 2021 2:02 AM IST
ന്യൂ​ഡ​ൽ​ഹി: ക​ർ​ഷ​ക പ്ര​തി​ഷേ​ധ​ത്തി​ന്‍റെ അ​ല​യൊ​ലി​ക​ൾ പാ​ർ​ല​മെ​ന്‍റി​ലേ​ക്കെ​ത്തി​ക്കാ​ൻ രാ​ഹു​ൽ ഗാ​ന്ധി ഓ​ടി​ച്ചു കൊ​ണ്ടു​വ​ന്ന ട്രാ​ക്ട​റി​നെ​തി​രേ ഡ​ൽ​ഹി പോ​ലീ​സ് കേ​സെ​ടു​ത്തു. ന​ന്പ​ർ പ്ലേ​റ്റ് പോ​ലും ഇ​ല്ലാ​ത്ത ട്രാ​ക്ട​ർ രാ​ഹു​ൽ എ​വിടെനിന്നുസം​ഘ​ടി​പ്പി​ച്ചു എ​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സ്. രാ​ഹു​ലി​നൊ​പ്പം വ​ന്ന കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രേ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ട്രാ​ക്ട​ർ തി​ങ്ക​ളാ​ഴ്ച പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

പ്ര​തി​ഷേ​ധ​ത്തി​നാ​യി കോ​ണ്‍ഗ്ര​സ് അ​നു​മ​തി തേ​ടി​യി​രു​ന്നി​ല്ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. മോ​ട്ടോ​ർ വെ​ഹി​ക്ക​ിൾ നി​യ​മ പ്ര​കാ​ര​വും കു​റ്റം ചു​മ​ത്തി​യി​ട്ടു​ണ്ട്.


രാ​ഹു​ലി​ന് പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് ഓ​ടി​ച്ചു പ്ര​തി​ഷേ​ധി​ക്കാ​ൻ കോ​ണ്‍ഗ്ര​സ് ഞാ​യ​റാ​ഴ്ച രാ​ത്രി സം​ഘ​ടി​പ്പി​ച്ച​താ​ണ് ട്രാ​ക്ട​ർ എ​ന്നാ​ണു വി​വ​രം. രാ​ജ്യത​ല​സ്ഥാ​ന​ത്തി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്തുകൂ​ടി ട്രാ​ക്ട​ർ ഓ​ടി​ച്ചു ന​ട​ക്കാ​ൻ ഒ​രാ​ൾ​ക്കും അ​നു​മ​തി​യി​ല്ലെ​ന്നാ​ണ് ഡ​ൽ​ഹി പോ​ലീ​സ് പ​റ​യു​ന്ന​ത്.

മാ​ത്ര​മ​ല്ല, പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം ന​ട​ക്കു​ന്പോ​ൾ പ​രി​സ​ര പ്ര​ദേ​ശ​ത്ത് നി​രോ​ധ​നാ​ജ്ഞ നി​ല​വി​ലു​ള്ള​തി​നാ​ൽ വ​ലി​യ കൂ​ട്ടം ചേ​ര​ലു​ക​ൾ​ക്കും അ​നു​മ​തി​യി​ല്ല. കോ​ണ്‍ഗ്ര​സ് ഇ​തും ലം​ഘി​ച്ചു എ​ന്നും ഡ​ൽ​ഹി പോ​ലീ​സ് ആ​രോ​പി​ക്കു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.