ബസവരാജ് ബൊമ്മെ കർണാടക മുഖ്യമന്ത്രി
ബസവരാജ് ബൊമ്മെ  കർണാടക മുഖ്യമന്ത്രി
Wednesday, July 28, 2021 2:21 AM IST
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​യാ​യി ലിം​ഗാ​യ​ത്ത് നേ​താ​വ് ബ​സ​വ​രാ​ജ് ബൊ​മ്മെ​യെ(61) തെ​ര​ഞ്ഞെ​ടു​ത്തു. ഇ​ന്ന​ലെ ചേ​ർ​ന്ന നി​യ​മ​സ​ഭാ ക​ക്ഷി യോ​ഗ​മാ​ണു ബൊ​മ്മെ​യെ നേ​താ​വാ​യി തെ​ര​ഞ്ഞ​ടു​ത്ത​ത്. കേ​ന്ദ്ര നി​രീ​ക്ഷ​ക​രാ​യി കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ ധ​ർ​മേ​ന്ദ്ര പ്ര​ധാ​നും ജി. ​കി​ഷ​ൻ റെ​ഡ്ഢി​യും നി​യ​മ​സ​ഭാ ക​ക്ഷി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ബ​സ​വ​രാ​ജ് ബൊ​മ്മെ ഇ​ന്നു​സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ൽ​ക്കും. യെ​ദി​യൂ​ര​പ്പ സ​ർ​ക്കാ​രി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യി​രു​ന്നു ബൊ​മ്മെ.

മു​ൻ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​യും പ്ര​മു​ഖ സോ​ഷ്യ​ലി​സ്റ്റ് നേ​താ​വു​മാ​യി​രു​ന്ന എ​സ്.​ആ​ർ. ബൊ​മ്മെ​യു​ടെ മ​ക​നാ​ണു ബ​സ​വ​രാ​ജ്. മു​ൻ മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ​യു​ടെ ഉ​റ്റ അ​നു​യാ​യി ആ​ണ് ഇ​ദ്ദേ​ഹം. മു​ഖ്യ​മ​ന്ത്രി​സ്ഥാ​ന​ത്തേ​ക്ക് ബൊ​മ്മെ​യു​ടെ പേ​ര് യെ​ദി​യൂ​ര​പ്പ​യാ​ണു നി​ർ​ദേ​ശി​ച്ച​ത്.


ജ​ന​താ​ദ​ളി​ലൂ​ടെ രാ​ഷ്‌​ട്രീ​യ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ബ​സ​വ​രാ​ജ് 2008ലാ​ണ് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്. 1960 ജ​നു​വ​രി 28നാ​ണു ജ​ന​നം. 1956നു​ശേ​ഷം ക​ർ​ണാ​ട​ക​യി​ലെ 21 മു​ഖ്യ​മ​ന്ത്രി​മാ​രി​ൽ ഒ​ന്പ​തു പേ​ർ ലിം​ഗാ​യ​ത്ത് വി​ഭാ​ഗ​ക്കാ​രാ​ണ്. സം​സ്ഥാ​ന​ത്തെ 224 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ 90 എ​ണ്ണ​ത്തി​ൽ ലിം​ഗാ​യ​ത്ത് വി​ഭാ​ഗ​ത്തി​നു നി​ർ​ണാ​യ​ക സ്വാ​ധീ​ന​മു​ണ്ട്.

മു​രു​ഗേ​ഷ് നി​റാ​നി, അ​ര​വി​ന്ദ് ബെ​ല്ലാ​ഡ്, കേ​ന്ദ്ര​മ​ന്ത്രി പ്ര​ഹ്ലാ​ദ് ജോ​ഷി, മു​ൻ മു​ഖ്യ​മ​ന്ത്രി ഡി.​വി. സ​ദാ​ന​ന്ദ ഗൗ​ഡ, സി.‌​ടി. ര​വി തു​ട​ങ്ങി​യ​വ​രു​ടെ പേ​രു​ക​ളും മു​ഖ്യ​മ​ന്ത്രി​സ്ഥാ​ന​ത്തേ​ക്കു പ​രി​ഗ​ണി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.