യുപിയിൽ ബസിനു പിന്നിൽ ട്രക്ക് പാഞ്ഞുകയറി 18 മരണം
യുപിയിൽ ബസിനു പിന്നിൽ ട്രക്ക് പാഞ്ഞുകയറി 18 മരണം
Thursday, July 29, 2021 1:33 AM IST
ബാ​​​​രാ​​​​ബ​​​​ങ്കി (യു​​​​പി): ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ ബാ​​​രാ​​​ബ​​​ങ്കി​​​യിൽ ഡ​​​ബി​​​ൾ​​​ഡ​​​ക്ക​​​ർ ബ​​​സി​​​ന്‍റെ പി​​​ന്നി​​​ലേ​​​ക്ക് അ​​​മി​​​ത​​​വേ​​​ഗ​​​ത്തി​​​ലെ​​​ത്തി​​​യ ട്രക്ക് പാ​​​ഞ്ഞു​​​ക​​​യ​​​റി 18 പേ​​​ർ മ​​​രി​​​ച്ചു. 25 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ഇ​​​തി​​​ൽ ഏ​​​താ​​​നും​ പേ​​​രു​​​ടെ നി​​​ല ഗു​​​രു​​​ത​​​മാ​​​ണ്. ല​​​​ക്നോ-​​​​അ​​​​യോ​​​​ധ്യ ദേ​​​​ശീ​​​​യ​​​​പാ​​​​ത​​​​യി​​​​ൽ രാം സ്നേ​​​​ഹി ഘ​​​​ട്ടി​​​​ൽ ബു​​​​ധ​​​​നാ​​​​ഴ്ച പു​​​​ല​​​​ർ​​​​ച്ചെ​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം.

പ​​​ഞ്ചാ​​​ബി​​​ലും ഹ​​​രി​​​യാ​​​ന​​​യി​​​ലും നെ​​​ൽ​​​പ്പാ​​​ട​​​ങ്ങ​​​ളി​​​ലെ ന​​​ടീ​​​ൽ​ ജോ​​​ലി​​​ക​​​ൾ​​​ക്കു​​​ശേ​​​ഷം നാ​​​ട്ടി​​​ലേ​​​ക്കു​​​പോ​​​യ ബീ​​​ഹാ​​​റി​​​ൽനി​​​ന്നു​​​ള്ള തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളാ​​​ണു മ​​​രി​​​ച്ച​​​വ​​​രി​​​ലേ​​​റെ​​​യും. യാ​​​ത്ര​​​യ്ക്കി​​​ടെ ആ​​​ക്സി​​​ൽ ത​​​ക​​​ർ​​​ന്ന ഡ​​​ബി​​​ൾ​​​ഡ​​​ക്ക​​​ർ ബ​​​സ് നി​​​ർ​​​ത്തി​​​യി​​​ട്ട് അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി ന​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ടെ അ​​​മി​​​ത വേ​​​ഗ​​​ത്തി​​​ലെ​​​ത്തി​​​യ ട്ര​​​ക്ക് ബ​​​സി​​​ന്‍റെ പി​​​ന്നി​​​ലി​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.


130ഓ​​​ളം പേ​​​രാ​​​ണ് ബ​​​സി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ക​​​ന​​​ത്ത​​​ മ​​​ഴ​​​യ്ക്കി​​​ടെ​​​യാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ ഒ​​​ട്ടേ​​​റെ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ പു​​​റ​​​ത്തി​​​റ​​​ങ്ങി നി​​​ൽ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ബ​​​സി​​​നു​​​ള്ളി​​​ൽ വി​​​ശ്ര​​​മി​​​ച്ചി​​​രു​​​ന്ന​​​വ​​​രാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത്. 11 പേ​​​​ർ അ​​​​പ​​​​ക​​​​ട​​​​സ്ഥ​​​​ല​​​​ത്തും ഏ​​​​ഴു​​​​പേ​​​​ർ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലും മ​​​ര​​​ണ​​​ത്തി​​​നു കീ​​​ഴ​​​ട​​​ങ്ങി. ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​രെ ല​​​​ക്നോ​​​​യി​​​​ലേ​​​​ക്കു കൊ​​​​ണ്ടു​​​​പോ​​​​യെ​​​​ന്ന് ല​​​​ക്നോ സോ​​​​ൺ എ​​​​ഡി​​​​ജി​​​​പി എ​​​​സ്.​​​​എ​​​​ൻ. സ​​​​ബാ​​​​ത്ത് അ​​​​റി​​​​യി​​​​ച്ചു.

അ​​​പ​​​ട​​​ക​​​ത്തി​​​ൽ ദുഃ​​​ഖം​​​ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ​​​വ​​​രു​​​ടെ ആ​​​ശ്രി​​​ത​​​ർ​​​ക്ക് ര​​​ണ്ടു​​​ല​​​ക്ഷം​​​രൂ​​​പ സ​​​ഹാ​​​യ​​​ധ​​​നം പ്ര​​​ഖ്യാ​​​പി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.