പങ്കാളിത്തം ശക്തമാക്കാൻ മോദി, ബ്ലിങ്കൻ
പങ്കാളിത്തം ശക്തമാക്കാൻ മോദി, ബ്ലിങ്കൻ
Thursday, July 29, 2021 1:33 AM IST
ന്യൂ​ഡ​ൽ​ഹി: ആ​ഗോ​ള ഗു​ണ​ത്തി​നാ​യി ഇ​ന്ത്യ​യും അ​മേ​രി​ക്ക​യും ത​മ്മി​ലു​ള്ള ത​ന്ത്ര​പ​ര​മാ​യ പ​ങ്കാ​ളി​ത്തം ശ​ക്തി​പ്പെ​ടു​ത്താ​ൻ അ​മേ​രി​ക്ക​ൻ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ബ്ലി​ങ്ക​നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച സ​ഹാ​യി​ച്ചെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇ​ന്ത്യ​യു​ടെ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ പ​ദ്ധ​തി​ക്കാ​യി 186 കോ​ടി രൂ​പ​യു​ടെ (ര​ണ്ട​ര​ക്കോ​ടി ഡോ​ള​ർ) സ​ഹാ​യം അ​മേ​രി​ക്ക പ്ര​ഖ്യാ​പി​ച്ചു.

അ​മേ​രി​ക്ക​ൻ സൈ​നി​ക പിന്മാ റ്റം തു​ട​രു​മെ​ങ്കി​ലും അ​ഫ്ഗാ​നി​സ്ഥാ​നി​ലെ താ​ലി​ബാ​ന്‍റെ അ​തി​ക്ര​മം ത​ട​യാ​നും സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്കാ​നും അ​മേ​രി​ക്ക സ​ഹ​ക​ര​ണം തു​ട​രു​മെ​ന്നു വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യ്ക്കു ശേ​ഷം ബ്ലി​ങ്ക​ൻ പ​റ​ഞ്ഞു. ഇ​ന്ത്യ-​പ​സ​ഫി​ക് മേ​ഖ​ല​യി​ലെ സ​മാ​ധാ​ന​വും സു​സ്ഥി​ര​ത​യും ഉ​റ​പ്പാ​ക്കാ​നും ശ്ര​മി​ക്കും. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളി​ലും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​മാ​ർ വി​ശ​ദ​മാ​യ ച​ർ​ച്ച ന​ട​ത്തി. ആ​ഗോ​ള ശ​ക്തി​യാ​യു​ള്ള ഇ​ന്ത്യ​യു​ടെ വ​ള​ർ​ച്ച​യെ അ​മേ​രി​ക്ക സ്വാ​ഗ​തം ചെ​യ്യു​ന്നു. ഏ​റ്റ​വും വി​ല​പ്പെ​ട്ട പ​ങ്കാ​ളി​യാ​ണ് ഇ​ന്ത്യ​യെ​ന്നും ബ്ലി​ങ്ക​ൻ പ​റ​ഞ്ഞു.

ഇ​തേ​സ​മ​യം, മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നും ക​ത്തോ​ലി​ക്കാ വൈ​ദി​ക​നു​മാ​യ ഫാ. ​സ്റ്റാ​ൻ സ്വാ​മി​യു​ടെ ക​സ്റ്റ​ഡി മ​ര​ണം, ഡ​ൽ​ഹി​യി​ൽ ക​ത്തോ​ലി​ക്കാ പ​ള്ളി ഇ​ടി​ച്ചു​നി​ര​ത്തി​യ സം​ഭ​വം, ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യി​ൽ അ​മേ​രി​ക്ക​യു​ടെ ആ​ശ​ങ്ക സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ബ്ലി​ങ്ക​ൻ ഇ​ന്ത്യ​യു​മാ​യു​ള്ള അ​നൗ​ദ്യോ​ഗി​ക ച​ർ​ച്ച​യി​ൽ ഉ​ന്ന​യി​ച്ച​താ​യി സൂ​ച​ന​യു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും പ​ര​സ്യ​പ്ര​തി​ക​ര​ണം പ​ക്ഷേ ഒ​ഴി​വാ​ക്കി.


കോ​വി​ഡ് മ​ഹാ​മാ​രി​ക്ക് അ​ന്ത്യം കാ​ണാ​ൻ ഇ​ന്ത്യ​യും അ​മേ​രി​ക്ക​യും വാ​ക്സി​നി​ൽ അ​ട​ക്കം സ​ഹ​ക​ര​ണം മെ​ച്ച​പ്പെ​ടു​ത്തും. ഇ​ക്കാ​ര്യ​ത്തി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ലോ​ക​ത്തി​നാ​കെ നാ​യ​ക​രാ​കു​മെ​ന്നും ആ​ദ്യ​മാ​യി ഇ​ന്ത്യ​യി​ലെ​ത്തി​യ അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. മ​ഹാ​മാ​രി​യു​ടെ തു​ട​ക്ക​ത്തി​ൽ ഇ​ന്ത്യ ന​ൽ​കി​യ സ​ഹാ​യ​ത്തി​നു ന​ന്ദി​യു​ണ്ട്. തി​രി​കെ ഇ​ന്ത്യ​യെ സ​ഹാ​യി​ക്കാ​നാ​യ​തി​ൽ അ​ഭി​മാ​ന​വു​മു​ണ്ടെ​ന്ന് ബ്ലി​ങ്ക​ൻ സം​യു​ക്ത പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ആ​ഗോ​ള​ത​ല​ത്തി​ൽ ആ​ളു​ക​ൾ​ക്ക് താ​ങ്ങാ​വു​ന്ന വി​ല​യ്ക്ക് വാ​ക്സി​ൻ ല​ഭ്യ​മാ​ക്കാ​നാ​ണു ശ്ര​മ​മെ​ന്നു മ​ന്ത്രി ജ​യ​ശ​ങ്ക​റും കൂ​ട്ടി​ച്ചേ​ർ​ത്തു.

കോ​വി​ഡി​നെ തു​ട​ർ​ന്നു മാ​ന്ദ്യ​ത്തി​ലാ​യ സാ​ന്പ​ത്തി​ക മേ​ഖ​ല​യെ ശ​ക്തി​പ്പെ​ടു​ത്താ​ൻ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള വ്യാ​പാ​ര, വാ​ണി​ജ്യ ബ​ന്ധ​വും നി​ക്ഷേ​പ​ങ്ങ​ളും ശ​ക്തി​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ച​താ​യി അ​മേ​രി​ക്ക​ൻ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

അ​മേ​രി​ക്ക, ഇ​ന്ത്യ, ജ​പ്പാ​ൻ, ഓ​സ്ട്രേ​ലി​യ എ​ന്നീ രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള ത​ന്ത്ര​പ​ര​മാ​യ സു​ര​ക്ഷാ ച​ർ​ച്ച​ക​ൾ (ക്വാ​ഡ്) ശ​ക്തി​പ്പെ​ടു​ത്താ​ൻ ഇ​ന്ന​ലെ ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ഉ​ന്ന​ത​ത​ല ച​ർ​ച്ച​യി​ൽ ധാ​ര​ണ​യാ​യി. സ​മു​ദ്ര സു​ര​ക്ഷ​യ്ക്കാ​യു​ള്ള സ​ഹ​ക​ര​ണം ബ​ല​പ്പെ​ടു​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.