പെഗാസസ്: ഐടി സമിതിയിൽനിന്ന് തരൂരിനെ തെറിപ്പിക്കാൻ ബിജെപി നീക്കം
പെഗാസസ്: ഐടി സമിതിയിൽനിന്ന്  തരൂരിനെ തെറിപ്പിക്കാൻ ബിജെപി നീക്കം
Thursday, July 29, 2021 1:33 AM IST
ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി എം​പി​മാ​രു​ടെ ആ​സൂ​ത്രി​ത​മാ​യ നീ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് ശ​ശി ത​രൂ​ർ അ​ധ്യ​ക്ഷ​നാ​യ പാ​ർ​ല​മെ​ന്‍റ​റി സ​മി​തി​യി​ൽ പെ​ഗാ​സ​സ് വി​ഷ​യ​ത്തി​ൽ ഇ​ന്ന​ലെ ച​ർ​ച്ച ന​ട​ന്നി​ല്ല. സ​മി​തി​യി​ൽ അം​ഗ​ങ്ങ​ളാ​യ ബി​ജെ​പി എം​പി​മാ​ർ അ​റ്റ​ൻ​ഡ​ൻ​സ് ര​ജി​സ്റ്റ​റി​ൽ ഒ​പ്പുവ​ച്ചി​ല്ല. തു​ട​ർ​ന്ന് ക്വാ​റം തി​ക​യാ​തി​രു​ന്ന​തി​നാ​ൽ സ​മി​തി​ക്ക് യോ​ഗം ചേ​രാ​നാ​യി​ല്ല.

പാ​ർ​ല​മെ​ന്‍റ​റി സ​മി​തി അ​ധ്യ​ക്ഷസ്ഥാ​ന​ത്തുനി​ന്ന് ശ​ശി ത​രൂ​രി​നെ നീ​ക്കം ചെ​യ്യ​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട് ബി​ജെ​പി എം​പി നി​ഷി​കാ​ന്ത് ദു​ബെ സ്പീ​ക്ക​ർ​ക്ക് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്. വി​ഷ​യം പാ​ർ​ല​മെ​ന്‍റി​ൽ ച​ർ​ച്ച ചെ​യ്യാ​തെ പു​റ​ത്തു സ​മി​തി​യി​ൽ ച​ർ​ച്ച ചെ​യ്യാ​ൻ പ്ര​തി​പ​ക്ഷം മു​ൻ​കൈയെ​ടു​ക്കു​ന്നു എ​ന്നാ​രോ​പി​ച്ചാ​ണ് ത​രൂ​രി​നെ​തി​രേ നി​ഷി​കാ​ന്ത് ദു​ബെ അ​വ​കാ​ശ​ലം​ഘ​ന​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

പെ​ഗാ​സ​സ് വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തോ​ട് അ​ട​ക്കം വി​ശ​ദീ​ക​ര​ണം തേ​ടും എ​ന്ന് ശ​ശി ത​രൂ​ർ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​തി​ന് പി​ന്നാ​ലെ ബു​ധ​നാ​ഴ്ച ചേ​ർ​ന്ന ഐ​ടി കാ​ര്യ​ങ്ങ​ൾ​ക്കു​ള്ള പാ​ർ​ല​മെ​ന്‍റ​റി സ​മി​തി യോ​ഗ​ത്തി​ൽനി​ന്നു ബി​ജെ​പി അം​ഗ​ങ്ങ​ൾ വി​ട്ടുനി​ന്നു. സ​മി​തി​യി​ൽ അം​ഗ​ങ്ങ​ളാ​യ ബി​ജെ​പി എം​പി​മാ​രു​ടെ യോ​ഗം കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രി ഭു​പേ​ന്ദ​ർ യാ​ദ​വ് വി​ളി​ച്ചു ചേ​ർ​ത്ത​തി​ന് പി​ന്നാ​ലെ​യാ​ണ് യോ​ഗ​ത്തി​ൽനി​ന്ന് അ​വ​ർ വി​ട്ടുനി​ന്ന​ത്.


പെ​ഗാ​സ​സ് വി​ഷ​യ​ത്തി​ൽ കൂ​ടി​യാ​ലോ​ച​ന ന​ട​ത്താ​ൻ ക​ഴി​ഞ്ഞ ദി​വ​സം മ​ന്ത്രി വി​ളി​ച്ച ബി​ജെ​പി എം​പി​മാ​രു​ടെ യോ​ഗ​ത്തി​ലേ​ക്ക് ആ​ളു​മാ​റി സി​പി​എം എം​പി പി.​ആ​ർ ന​ട​രാ​ജ​നും ക്ഷ​ണം ല​ഭി​ച്ചി​രു​ന്നു. മ​ന്ത്രി​യു​ടെ അ​നൗ​ദ്യോ​ഗി​ക യോ​ഗ​ത്തി​ലേ​ക്ക് ത​ന്നെ ക്ഷ​ണി​ച്ച​ത് എ​ന്തി​നാ​ണെ​ന്ന് അ​ദ്ദേ​ഹം അ​ന്പ​ര​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.