സി​ബി​എ​സ്ഇ 12-ാം ക്ലാസ്: 65,184 പേ​രു​ടെ ഫ​ലം ഓ​ഗ​സ്റ്റ് അ​ഞ്ചി​നു​ള്ളി​ൽ
സി​ബി​എ​സ്ഇ 12-ാം ക്ലാസ്: 65,184 പേ​രു​ടെ  ഫ​ലം ഓ​ഗ​സ്റ്റ് അ​ഞ്ചി​നു​ള്ളി​ൽ
Saturday, July 31, 2021 12:59 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്താ​കെ 1430188 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​ക്കു​റി 12ാം ക്ലാ​സ് പ​രീ​ക്ഷ​യ്ക്കു വേ​ണ്ടി റ​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്ന​ത്. ഇ​തി​ൽ 60443 പേ​ർ പ്രൈ​വ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ. 1369745 റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ളി​ൽ 1304561 പേ​രു​ടെ ഫ​ലം പ്ര​ഖ്യാ​പി​ച്ചു. 65184 വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫ​ലം ഓ​ഗ​സ്റ്റ് അ​ഞ്ചി​നു​ള്ളി​ൽ പ്ര​ഖ്യാ​പി​ക്കു​മെ​ന്നു സി​ബി​എ​സ്ഇ അ​റി​യി​ച്ചു. 1060 പു​തി​യ സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ ഫ​ല​മാ​ണു ഇ​പ്പോ​ൾ പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത​ത്. റ​ഫ​റ​ൻ​സ് വ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​താ​ണു കാ​ര​ണം.

കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ കേ​ന്ദ്ര സ​ർ​ക്കാ​ർ റ​ദ്ദാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്ന് ഉ​ന്ന​ത പ​ഠ​ന​ത്തി​ന് മു​ൻ പ​രീ​ക്ഷ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തി​യാ​ണ് ഫ​ലം പ്ര​ഖ്യാ​പി​ച്ച​ത്. പ​ന്ത്ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് പ്രീ ​ബോ​ർ​ഡ് പ​രീ​ക്ഷ​ക​ളു​ടെ മാ​ർ​ക്കാ​ണ് പ​രി​ഗ​ണി​ച്ച​ത്. പ്രാ​ക്ടി​ക്ക​ൽ, യൂ​ണി​റ്റ്, ടേം ​പ​രീ​ക്ഷ​ക​ളു​ടെ മാ​ർ​ക്കും പ​രി​ഗ​ണി​ച്ചു.


ഇ​തി​നു പു​റ​മേ പ​ത്ത്, പ​തി​നൊ​ന്ന് ക്ലാ​സു​ക​ളി​ലെ വി​വി​ധ പ​രീ​ക്ഷ​ക​ളു​ടെ മാ​ർ​ക്കും പ​രി​ഗ​ണി​ക്കു​ന്ന വി​ധ​മാ​ണ് ഫോ​ർ​മു​ല ത​യാ​റാ​ക്കി​യ​ത്. പ​ത്ത്, പ​തി​നൊ​ന്ന് ക്ലാ​സു​ക​ളി​ൽ അ​ഞ്ചു പേ​പ്പ​റു​ക​ളി​ൽ ഏ​റ്റ​വു​മ​ധി​കം മാ​ർ​ക്ക് ല​ഭി​ച്ച മൂ​ന്ന് പേ​പ്പ​റു​ക​ളു​ടെ മാ​ർ​ക്കാ​ണു പ​രി​ഗ​ണി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.