സിബിഎസ്ഇ 12-ാം ക്ലാസ് വിജയം 99.37%
സിബിഎസ്ഇ 12-ാം ക്ലാസ്   വിജയം 99.37%
Saturday, July 31, 2021 12:59 AM IST
ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷാ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. 99.37 ശ​ത​മാ​ന​മാ​ണ് വി​ജ​യം. 12.96 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ ഉ​പ​രി പ​ഠ​ന​ത്തി​ന് അ​ർ​ഹ​ത നേ​ടി. പ​രീ​ക്ഷ​യെ​ഴു​തി​യ 99. 13 % ആ​ണ്‍കു​ട്ടി​ക​ളും 99.67 % പെ​ണ്‍കു​ട്ടി​ക​ളും വി​ജ​യംനേ​ടി .

കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ങ്ങ​ൾ നൂ​റു​മേ​നി വി​ജ​യം സ്വ​ന്ത​മാ​ക്കി. തു​ട​ർ​ച്ച​യാ​യി നാ​ലാം വ​ർ​ഷ​വും 99.89 ശ​ത​മാ​ന​വു​മാ​യി കേ​ര​ള​മാ​ണു (തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല) മു​ന്നി​ൽ. ഫ​ല​ത്തി​ൽ തൃ​പ്തി​യി​ല്ലാ​ത്ത​വ​ർ​ക്കായി പ്രൈ​വ​റ്റ്, കം​പാ​ർ​ട്ട്മെ​ന്‍റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം ഓ​ഗ​സ്റ്റ് 16 മു​ത​ൽ സെ​പ്റ്റം​ബ​ർ 15 വ​രെ ഓ​ഫ് ലൈ​ൻ പ​രീ​ക്ഷ ന​ട​ത്തും. വി​ശ​ദ​മാ​യ തീ​യ​തി​ക​ൾ ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.