രാജ്യത്ത് 41,649 പേർക്കുകൂടി കോവിഡ്
രാജ്യത്ത് 41,649 പേർക്കുകൂടി കോവിഡ്
Sunday, August 1, 2021 12:39 AM IST
ന്യൂഡ​ൽ​ഹി: രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ പു​തു​താ​യി കോ​വി​ഡ് ബാ​ധി​ച്ച​ത് 41,649 പേ​ർ​ക്ക്. 2.34 ശ​ത​മാ​ന​മാ​ണ് രോ​ഗ​സ്ഥി​രീ​ക​ര​ണ നി​ര​ക്ക്. 593 പേ​ർ മ​രി​ച്ചു. 37,291 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 3,07,81,263 പേ​രാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി​യ​ത്.

രാ​ജ്യ​ത്ത് ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം - 4,08,920 ആ​യി. പ്ര​തി​ദി​ന രോ​ഗി​ക​ളി​ലും ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണ​ത്തി​ലും കേ​ര​ള​മാ​ണ് മു​ന്പി​ൽ. ഒ​ന്ന​ര ല​ക്ഷ​ത്തി​നു മു​ക​ളി​ലാ​ണ് കേ​ര​ള​ത്തി​ൽ നി​ല​വി​ൽ കേ​വി​ഡ് ബാ​ധി​ത​രാ​യി​ട്ടു​ള്ള​ത്. ര​ണ്ടാ​മ​തു​ള്ള മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ല​വി​ൽ 80,000 ത്തോ​ളം പേ​ർ മാ​ത്ര​മാ​ണ് ചി​കി​ത്സ​യി​ൽ.


രാ​ജ​സ്ഥാ​ൻ, ഗു​ജ​റാ​ത്ത്, മ​ധ്യ​പ്ര​ദേ​ശ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ ഒ​റ്റ കോ​വി​ഡ് മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തി​ല്ല. അ​തേ​സ​മ​യം, മ​ഹാ​രാ​ഷ്‌ട്രയി​ൽ 231 പേ​ർ മ​രി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.