‘പുൽവാമ’യ്ക്കു തിരിച്ചടി: രണ്ടു ഭീകരരെ വധിച്ചു
‘പുൽവാമ’യ്ക്കു  തിരിച്ചടി: രണ്ടു  ഭീകരരെ വധിച്ചു
Sunday, August 1, 2021 1:05 AM IST
ശ്രീ​ന​ഗ​ർ: പു​ൽ​വാ​മ​യി​ൽ 40 സൈ​നി​ക​രു​ടെ ജീ​വ​നെ​ടു​ത്ത ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ മു​ഖ്യ​സൂ​ത്ര​ധാ​ര​നു​ൾ​പ്പെ​ടെ ര​ണ്ടു​പേ​രെ സു​ര​ക്ഷാ​സേ​ന ഏ​റ്റു​മു​ട്ട​ലി​ൽ വ​ധി​ച്ചു. ലാം​ബൂ, ഇ​സ്മ​യി​ൽ, അ​ദ്നാ​ൻ തു​ട​ങ്ങി​യ പേ​രു​ക​ളി​ൽ അ​റി​യ​പ്പെ​ട്ടി​രു​ന്ന അ​ബു സൈ​ഫു​ള്ള​യെ​യാ​ണ് വ​ധി​ച്ച​ത്. ജ​യ്ഷ് ഇ ​മു​ഹ​മ്മ​ദ് ത​ല​വ​ൻ മ​സൂ​ദ് അ​സ​റി​ന്‍റെ കു​ടും​ബാം​ഗ​മാ​യ ഇ​യാ​ൾ​ക്കൊ​പ്പം സു​ര​ക്ഷാ​സേ​ന​യു​ടെ തോ​ക്കി​ന് ഇ​ര​യാ​യ ഭീ​ക​ര​നും പു​ൽ​വാ​മ ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് സ്ഥി​രീ​ക​രി​ച്ചു.

ഭീ​ക​ര​രു​ടെ സാ​ന്നി​ധ്യ​മെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് ഇ​ന്ന​ലെ രാ​വി​ലെ പു​ൽ​വാ​മ​യി​ലെ ന​മി​ബി​യാ​ൻ, മ​ർ​സാ​ർ വ​ന​മേ​ഖ​ല വ​ള​ഞ്ഞ​ശേ​ഷം സു​ര​ക്ഷാ​സേ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ ഭീ​ക​ര​ർ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. സൈ​ന്യം ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ലാ​ണ് ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് കാ​ഷ്മീ​ർ ഐ​ജി വി​ജ​യ്കു​മാ​ർ അ​റി​യി​ച്ചു. പു​ൽ​വാ​മ ആ​ക്ര​മ​ണം സം​ബ​ന്ധി​ച്ച് എ​ൻ​ഐ​എ ത​യാ​റാ​ക്കി​യ കു​റ്റ​പ​ത്ര​ത്തി​ൽ അ​ബു സൈ​ഫു​ള്ള സ്ഥാ​നം പി​ടി​ച്ചി​ട്ടു​ണ്ടെ​ന്നും ഐ​ജി പ​റ​ഞ്ഞു.


2017ലാ​ണ് പാ​കി​സ്ഥാ​നി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് ഇ​യാ​ൾ നു​ഴ​ഞ്ഞു​ക​യ​റി​യ​ത്. അ​ന്നു​മു​ത​ൽ ഭീ​ക​രാ​ക്ര​മ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​ണ്. ദ​ക്ഷി​ണ​കാ​ഷ്മീ​രി​ൽ ജ​യ്ഷെ മു​ഹ​മ്മ​ദി​ന്‍റെ ഓ​പ്പ​റേ​ഷ​ണ​ൽ ക​മാ​ൻ​ഡ​ർ എ​ന്ന പ​ദ​വി​യാ​ണു ഭീ​ക​ര​ർ​ക്കി​ട​യി​ൽ ഇ​യാ​ൾ​ക്ക്. വി​ദൂ​ര​നി​യ​ന്ത്ര​ണ സ്ഫോ​ട​ക​വ​സ്തു​ക്ക​ളും കാ​ർ ബോം​ബു​ക​ളും നി​ർ​മി​ക്കു​ന്ന​തി​ൽ വി​ദ​ഗ്ധ​നാ​ണ്.

2019 ഫെ​ബ്രു​വ​രി 14നാ​ണ് പു​ൽ​വാ​മ​യി​ൽ 40 സി​ആ​ർ​പി​എ​ഫ് ജ​വാ​ന്മാ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ഭീ​ക​രാ​ക്ര​മ​ണം. സി​ആ​ർ​പി​എ​ഫ് വാ​ഹ​ന​വ്യൂ​ഹ​ത്തി​നു നേ​രേ സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ നി​റ​ച്ച വാ​ഹ​നം ആ​ദി​ൽ ധ​ർ എ​ന്ന ചാ​വേ​ർ ഓ​ടി​ച്ചു​ക​യ​റ്റു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.