മോദിയെ വാഴ്ത്തി കണ്ണന്താനത്തിന്‍റെ പുസ്തകം
മോദിയെ വാഴ്ത്തി  കണ്ണന്താനത്തിന്‍റെ പുസ്തകം
Monday, August 2, 2021 12:36 AM IST
ന്യൂ​ഡ​ൽ​ഹി: ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ന്‍റെ നേ​ട്ട​ങ്ങ​ൾ വാ​ഴ്ത്തി​പ്പാ​ടാ​ൻ മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും രാ​ജ്യ​സ​ഭാം​ഗ​വു​മാ​യ അ​ൽ​ഫോ​ണ്‍ സ് ക​ണ്ണ​ന്താ​ന​ത്തി​ന്‍റെ പു​സ്ത​കം. കേ​ന്ദ്ര സ​ർ​ക്കാ​രി​ലെ ര​ണ്ടു സെ​ക്ര​ട്ട​റി​മാ​രും മു​ൻ ഉ​ന്ന​ത സെ​ക്ര​ട്ട​റി​മാ​രു​മാ​യ 25 പേ​ർ ചേ​ർ​ന്നെ​ഴു​തി ക​ണ്ണ​ന്താ​നം എ​ഡി​റ്റു ചെ​യ്ത പു​സ്ത​കം ഒ​ന്പ​തി​ന് വൈ​കു​ന്നേ​രം 6.30ന് ​ഉ​പ​രാ​ഷ്‌​ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു പ്ര​കാ​ശ​നം ചെ​യ്യും.ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ൽ ആ​ണ് ‘ആ​ക്സി​ലി​റേ​റ്റിം​ഗ് ഇ​ന്ത്യ- 7 ഇ​യേ​ഴ്സ് ഓ​ഫ് മോ​ദി ഗ​വ​ണ്മെ​ന്‍റ്’ എ​ന്ന പേ​രി​ലു​ള്ള ഗ്ര​ന്ഥ​ത്തി​ന്‍റെ അ​വ​താ​രി​ക​യെ​ഴു​തി​യ​ത്.

നീ​തി ആ​യോ​ഗ് സി​ഇ​ഒ അ​മി​താ​ഭ് കാ​ന്ത്, ആ​ഭ്യ​ന്ത​ര മു​ൻ സെ​ക്ര​ട്ട​റി എ​ൽ.​സി ഗോ​യ​ൽ, പ്ര​തി​രോ​ധ മു​ൻ സെ​ക്ര​ട്ട​റി ജി. ​മോ​ഹ​ൻ​കു​മാ​ർ, മു​ഖ്യ വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ർ​മാ​രാ​യി​രു​ന്ന ബി​മ​ൽ ജു​ൽ​ക, സു​ധീ​ർ ഭാ​ർ​ഗ​വ, മു​ഖ്യ സാ​ന്പ​ത്തി​ക ഉ​പ​ദേ​ഷ്ടാ​വ് സ​ഞ്ജീ​വ് സ​ന്യാ​ൽ, ആ​രോ​ഗ്യ മു​ൻ സെ​ക്ര​ട്ട​റി പ്രീ​തി സു​ഡാ​ൻ, വി​ദ്യാ​ഭ്യാ​സ മു​ൻ സെ​ക്ര​ട്ട​റി വൃ​ന്ദ സ്വ​രൂ​പ് എ​ന്നി​വ​ർ മു​ത​ൽ ഹീ​റോ ഹോ​ണ്ട ചെ​യ​ർ​മാ​നും സി​ഇ​ഒ​യു​മാ​യ പ​വ​ൻ മു​ൻ​ജ​ൽ തു​ട​ങ്ങി 25 പേ​രാ​ണ് ഏ​ഴു വ​ർ​ഷ​ത്തെ മോ​ദി സ​ർ​ക്കാ​രി​ന്‍റെ നേ​ട്ട​ങ്ങ​ൾ അ​ക്ക​മി​ട്ടു നി​ര​ത്തു​ന്ന ലേ​ഖ​ന​ങ്ങ​ളെ​ഴു​തി​യി​രി​ക്കു​ന്ന​ത്. കേ​ന്ദ്ര​പ​ദ്ധ​തി​ക​ൾ അ​ട​ക്ക​മു​ള്ള​വ​യെ​ക്കു​റി​ച്ചു സ​മ​ഗ്ര​മാ​യ വി​വ​ര​ങ്ങ​ളും വ​സ്തു​ത​ക​ളും അ​ട​ങ്ങി​യ പു​സ്ത​കം എം​പി​മാ​ർ​ക്കും പൊ​തു​പ്ര​വ​ർ​ത്ത​ക​ർ​ക്കും ഗൈ​ഡു പോ​ലെ ഉ​പ​യോ​ഗി​ക്കാ​നാ​കു​മെ​ന്ന് ക​ണ്ണ​ന്താ​നം ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.