ഇൻഷുറൻസ് നിയമഭേദഗതി ബിൽ ലോക്സഭ പാസാക്കി
ഇൻഷുറൻസ് നിയമഭേദഗതി ബിൽ ലോക്സഭ പാസാക്കി
Tuesday, August 3, 2021 12:43 AM IST
ന്യൂ​ഡ​ൽ​ഹി: ജ​ന​റ​ൽ ഇ​ൻഷ്വറ​ൻ​സ് ക​ന്പ​നി​ക​ളു​ടെ സ്വ​കാ​ര്യ​വ​ത്ക​ര​ണ​ത്തി​നാ​യു​ള്ള ജ​ന​റ​ൽ ഇ​ൻ​ഷു​റ​ൻ​സ് നി​യ​മ​ഭേ​ദ​ഗ​തി ബി​ൽ ലോ​ക്സ​ഭ പാ​സാ​ക്കി. ജ​ന​റ​ൽ ഇ​ൻ​ഷ്വറ​ൻ​സ് ക​ന്പ​നി​ക​ളി​ലെ സ​ർ​ക്കാ​ർ ഓ​ഹ​രി​പ​ങ്കാ​ളി​ത്തം വെ​ട്ടി​ക്കു​റ​യ്ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് ബി​ൽ. ഇ​തി​ലൂ​ടെ വി​ഭ​വ​സ​മാ​ഹ​ര​ണ​മാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ജ​ന​റ​ൽ ഇ​ൻ​ഷ്വറ​ൻ​സ് ക​ന്പ​നി​ക​ളി​ൽ സ​ർ​ക്കാ​രി​ന്‍റെ ഓ​ഹ​രി പ​ങ്കാ​ളി​ത്തം 51 ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്ന​താ​ണ് ബി​ൽ. ജ​ന​റ​ൽ ഇ​ൻ​ഷ്വറ​ൻ​സ് ക​ന്പ​നി​ക​ളു​ടെ ഓ​ഹ​രി​വി​ൽ​പ്പ​ന സ​ന്പ​ദ് വ്യ​വ​സ്ഥ​യ്ക്ക് ഗു​ണം ചെ​യ്യു​മെ​ന്നാ​ണ് സ​ർ​ക്കാ​ർ നി​ല​പാ​ട്. പോ​ളി​സി​യു​ട​മ​ക​ളു​ടെ താ​ത്പ​ര്യം സം​ര​ക്ഷി​ക്കാ​ൻ കൂ​ടി ല​ക്ഷ്യ​മി​ട്ടാ​ണ് പു​തി​യ ബി​ല്ല് എ​ന്നാ​ണ് സ​ർ​ക്കാ​ർ വാ​ദം. വെ​ള്ളി​യാ​ഴ്ച ധ​ന​മ​ന്ത്രി നി​ർമ​ല സീ​താ​രാ​മ​നാ​ണ് ബി​ൽ സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത്.


ബ​ജ​റ്റി​ൽ ഒ​രു ജ​ന​റ​ൽ ഇ​ൻ​ഷ്വറ​ൻ​സ് ക​ന്പ​നി​യെ​യും ര​ണ്ട് പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ളെ​യും സ്വ​കാ​ര്യ​വ​ത്ക​രി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് ന​ട​പ​ടി. നി​ല​വി​ൽ രാ​ജ്യ​ത്ത് നാ​ലു ജ​ന​റ​ൽ ഇ​ൻ​ഷു​റ​ൻ​സ് ക​ന്പ​നി​ക​ളാ​ണ് ഉ​ള്ള​ത്. നാ​ഷ​ണ​ൽ ഇ​ൻ​ഷ്വറ​ൻ​സ് ക​ന്പ​നി, ന്യൂ ​ഇ​ന്ത്യ അ​ഷു​റ​ൻ​സ് ക​ന്പ​നി, ഓ​റി​യ​ന്‍റ​ൽ ഇ​ൻ​ഷു​റ​ൻ​സ്, യൂ​ണൈ​റ്റ​ഡ് ഇ​ന്ത്യ ഇ​ൻ​ഷ്വറ​ൻ​സ് എ​ന്നി​വ​യാ​ണ് നാ​ലു ക​ന്പ​നി​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.