വേണു രാജാമണി ഇനി പ്രഫസർ
വേണു രാജാമണി ഇനി പ്രഫസർ
Tuesday, August 3, 2021 12:43 AM IST
ന്യൂ​ഡ​ൽ​ഹി: ന​യ​ത​ന്ത്ര വി​ദ​ഗ്ധ​നും അ​ന്ത​രി​ച്ച മു​ൻ രാ​ഷ്‌ട്ര​പ​തി പ്ര​ണാ​ബ് മു​ഖ​ർ​ജി​യു​ടെ പ്ര​സ് സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന മു​ൻ അം​ബാ​സ​ഡ​ർ വേ​ണു രാ​ജാ​മ​ണി ഒ.​പി. ജി​ൻ​ഡ​ൽ ഗ്ലോ​ബ​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ജി​ൻ​ഡ​ൽ ഗ്ലോ​ബ​ൽ ലോ ​സ്കൂ​ളി​ൽ ഇ​നി പ്ര​ഫ​സ​ർ. അ​ന്താ​രാ​ഷ്‌ട്ര വി​ഷ​യ​ങ്ങ​ളി​ലെ പ​ണ്ഡി​ത​നും മു​ൻ പ​ത്ര​പ്ര​വ​ർ​ത്ത​ക​നും കൂ​ടി​യാ​യ വേ​ണു ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് നെ​ത​ർ​ല​ൻ​ഡ്സി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പ​ദ​വി​യി​ൽനി​ന്നു വി​ര​മി​ച്ച​ത്.

വാ​ട്ട് വി ​കാ​ൻ ലേ​ണ്‍ ഫ്രം ​ദ ഡ​ച്ച്- റീ​ബി​ൽഡിം​ഗ് കേ​ര​ള പോ​സ്റ്റ് 2018 ഫ്ള​ഡ്സ് എ​ന്ന വേ​ണു​വി​ന്‍റെ പു​സ്ത​കം കേ​ര​ള​ത്തി​ലെ പ്ര​ള​യ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വ​ലി​യ സ​ഹാ​യ​മാ​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​തു പ്ര​കാ​ശ​നം ചെ​യ്തു. നെ​ത​ർ​ല​ൻ​ഡ്സ്- പാ​സ്റ്റ്, പ്ര​സ​ന്‍റ്, ആ​ൻ​ഡ് ഫ്യൂ​ച്ച​ർ എ​ന്ന വേ​ണു​വി​ന്‍റെ പു​സ്ത​കം ഡ​ച്ച് രാ​ജാ​വ് വി​ല്യം അ​ല​ക്സാ​ണ്ട​ർ ആ​ണ് പ്ര​കാ​ശ​നം ചെ​യ്ത​ത്. വി​ല്യം രാ​ജാ​വി​നെ​യും മാ​ക്സി​മ രാ​ജ്ഞി​യെ​യും കേ​ര​ള​ത്തി​ലെ​ത്തി​ച്ച​തും വേ​ണു​വി​ന്‍റെ മി​ക​വാ​യി.


കോ​ട്ട​യം മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നിന്ന്്് എ​ൽ​എ​ൽ​ബി​യും ഡ​ൽ​ഹി ജെഎൻ​യു​വി​ൽ നി​ന്ന് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്റ്റ​ഡീ​സി​ൽ എം​എ​യും എ​ടു​ത്ത ശേ​ഷ​മാ​ണ് സി​വി​ൽ സ​ർ​വീ​സി​ൽ ഉ​ന്ന​ത​റാ​ങ്ക് നേ​ടി വി​ദേ​ശ​കാ​ര്യ സ​ർ​വീ​സി​ലെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.