അശ്ലീല ചിത്ര നിർമാണം: സ്വ​​​കാ​​​ര്യ​​​ത മാ​​​നി​​​ക്ക​​​ണ​​​മെ​​​ന്ന് ശി​​​ല്പ ഷെ​​​ട്ടി
അശ്ലീല ചിത്ര നിർമാണം:  സ്വ​​​കാ​​​ര്യ​​​ത മാ​​​നി​​​ക്ക​​​ണ​​​മെ​​​ന്ന് ശി​​​ല്പ ഷെ​​​ട്ടി
Tuesday, August 3, 2021 12:43 AM IST
മും​​​ബൈ: അ​​ശ്ലീ​​ല​​ചി​​ത്രം നി​​​ർ​​​മി​​​ച്ച​​​തി​​​നു ഭ​​​ർ​​​ത്താ​​​വ് രാ​​​ജ് കു​​​ന്ദ്ര​​​യ്ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്ത സം​​​ഭ​​​വ​​​ത്തി​​​ൽ പ്ര​​​തി​​​ക​​​ര​​​ണ​​​വു​​​മാ​​​യി ബോ​​​ളി​​​വു​​​ഡ് താ​​​രം ശി​​​ൽ​​​പ ഷെ​​​ട്ടി. കു​​​ട്ടി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള കു​​​ടും​​​ബ​​​ത്തി​​​ന്‍റെ സ്വ​​​കാ​​​ര്യ​​​ത മാ​​​നി​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​വ​​​ർ പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.

നി​​​യ​​​മം നി​​​യ​​​മ​​​ത്തി​​​ന്‍റെ വ​​​ഴി പോ​​​കും. മും​​​ബൈ പോ​​​ലീ​​​സി​​​ലും രാ​​​ജ്യ​​​ത്തി​​​ന്‍റെ നി​​​യ​​​മ​​​വ്യ​​​വ​​​സ്ഥ​​​യി​​​ലും പൂ​​​ർ​​​ണ​​​വി​​​ശ്വാ​​​സ​​​മു​​​ണ്ട്. അ​​​മ്മ​​​യെ​​​ന്ന നി​​​ല​​​യി​​​ൽ കു​​​ട്ടി​​​ക​​​ളു​​​ടെ സ്വ​​​കാ​​​ര്യ​​​ത കാ​​​ത്തു​​​സൂ​​​ക്ഷി​​​ക്കാ​​​ൻ അ​​​ഭ്യ​​​ർ​​​ഥി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും അ​​​വ​​​ർ പ​​​റ​​​ഞ്ഞു.


അ​​ശ്ലീ​​ല​​ചി​​ത്രം നി​​​ർ​​​മി​​​ച്ച് ചി​​​ല ആ​​​പ്പ് വ​​​ഴി പ്ര​​​ച​​​രി​​​പ്പി​​​ച്ചു​​​വെ​​​ന്നാ​​​രോ​​​പി​​​ച്ച് 45 കാ​​​ര​​​നാ​​​യ രാ​​​ജ്കു​​​ന്ദ്ര​​​യെ ക​​​ഴി​​​ഞ്ഞ 19 നാ​​​ണു മും​​​ബൈ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ്ചെ​​​യ്ത​​​ത്. കു​​​ന്ദ്ര ന​​​ൽ​​​കി​​​യ ജാ​​​മ്യാ​​​പേ​​​ക്ഷ ക​​​ഴി​​​ഞ്ഞ ബു​​​ധ​​​നാ​​​ഴ്ച വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി ത​​​ള്ളി​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.