ഇ-റുപ്പി യാഥാർഥ്യം; ചാരിതാർഥ്യവുമായി റവ. ഡോ. മുളമൂട്ടിൽ
ഇ-റുപ്പി യാഥാർഥ്യം; ചാരിതാർഥ്യവുമായി റവ. ഡോ. മുളമൂട്ടിൽ
Wednesday, August 4, 2021 12:03 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ ഇ- ​റു​പ്പി സൗ​ക​ര്യം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി തി​ങ്ക​ളാ​ഴ്ച ഉ​ദ്ഘാ​ട​നം ചെ​യ്ത​പ്പോ​ൾ നി​റ​ഞ്ഞ സ​ന്തോ​ഷ​വു​മാ​യി ഏ​ഴു വ​ർ​ഷം മു​ന്പ് ഈ ​ആ​ശ​യം അ​വ​ത​രി​പ്പി​ച്ച മ​ല​യാ​ളി വൈ​ദി​ക​ൻ. തി​രു​വ​ല്ല​ അതിരൂപതാ വൈ​ദി​ക​നാ​യ റ​വ. ഡോ. ​ഏ​ബ്ര​ഹാം മു​ള​മൂ​ട്ടി​ൽ ഇ- ​റു​പ്പി എ​ന്ന പേ​രി​ൽ അ​ഞ്ചു വ​ർ​ഷം മു​ന്പ് പ്ര​സി​ദ്ധീ​ക​രി​ച്ച പു​സ്ത​ക​ത്തി​ലെ ആ​ശ​യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളു​മാ​ണു രാ​ജ്യ​ത്ത് ന​ട​പ്പി​ലാ​ക്കി​യ​ത്.

അ​ന്ത​രി​ച്ച അ​ന്ന​ത്തെ ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്‌ലിയാ​ണു മു​ള​മൂ​ട്ടി​ല​ച്ച​ന്‍റെ ഇ-​റു​പ്പി പു​സ്ത​കം എം​പി​യാ​യി​രു​ന്ന ജോ​സ് കെ. ​മാ​ണി​ക്ക് കോ​പ്പി ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്ത​ത്. 2014 ഡി​സം​ബ​ർ 19ന് ​നോ​ർ​ത്ത് ബ്ലോ​ക്കി​ലെ കേ​ന്ദ്ര​ധ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ രാ​ജ്യ​സ​ഭാ മു​ൻ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ. പി.​ജെ. കു​ര്യ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഇ- ​റു​പ്പി പ്രാ​യോ​ഗി​ക​മാ​യ ആ​ശ​യ​മാ​ണെ​ന്നു ധ​ന​മ​ന്ത്രി ജ​യ്റ്റ്‌ലി പ​റ​ഞ്ഞി​രു​ന്നു. ബി​ഷ​പ് ജേ​ക്ക​ബ് മാ​ർ ബ​ർ​ണ​ബാ​സ്, ദീ​പി​ക ബ്യൂ​റോ ചീ​ഫ് ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ, ഡ​ൽ​ഹി ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ മു​ൻ അം​ഗം അ​ഡ്വ. ഏ​ബ്ര​ഹാം പ​ട്യാ​നി എ​ന്നി​വ​രാ​യി​രു​ന്നു പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ത്.


തി​രു​വ​ല്ല പു​ഷ്പ​ഗി​രി സ്ഥാ​പ​ന​ങ്ങ​ളു​ടെ മു​ൻ ചെ​യ​ർ​മാ​നും സി​ഇ​ഒ​യും മാ​ക്ഫാ​സ്റ്റ് സ്ഥാ​പ​ക​നും പ്രി​ൻ​സി​പ്പ​ലു​മാ​യി​രു​ന്നു റ​വ. ഡോ. ​ഏ​ബ്ര​ഹാം മു​ള​മൂ​ട്ടി​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.