റോഡ് വികസനം: എംപിമാർ കേന്ദ്രമന്ത്രിക്കു നിവേദനം നൽകി
റോഡ് വികസനം: എംപിമാർ  കേന്ദ്രമന്ത്രിക്കു നിവേദനം നൽകി
Wednesday, August 4, 2021 12:03 AM IST
ന്യു​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ഗ്രാ​മ സ​ഡ​ക് യോ​ജ​ന​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കൂ​ടു​ത​ൽ റോ​ഡു​ക​ൾ കേ​ര​ള​ത്തി​ന് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് എം​പി​മാ​രാ​യ തോ​മ​സ് ചാ​ഴി​കാ​ട​ൻ, ആ​ന്‍റോ ആ​ന്‍റ​ണി, എ​ൻ. കെ. ​പ്രേ​മ​ച​ന്ദ്ര​ൻ, ഡീ​ൻ കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ കേ​ന്ദ്ര ഗ്രാ​മ​വി​ക​സ​ന മ​ന്ത്രി ഗി​രി​രാ​ജ് സിം​ഗി​നെ നേ​രി​ൽ​ക്ക​ണ്ട് ആ​വ​ശ്യ​പ്പെ​ട്ടു.

പി​എം​ജി​എ​സ്‌വൈ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 1425 കി​ലോ​മീ​റ്റ​ർ റോ​ഡു​ക​ളാ​ണു കേ​ര​ള​ത്തി​ന് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ഇ​ത് അ​പ​ര്യാ​പ്ത​മാ​ണ്. റോ​ഡു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ന് നി​ശ്ച​യി​ച്ചി​ട്ടു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ളി​ലും മാ​റ്റം വ​രു​ത്ത​ണം. ‘സ​ർ​ഫ​സ് ഡ്ര​സിം​ഗ്’ രീ​തി​യി​ൽ റോ​ഡ് നി​ർ​മി​ക്ക​ണ​മെ​ന്ന പു​തി​യ നി​ർ​ദേ​ശം കേ​ര​ള​ത്തി​ന് അ​നു​യോ​ജ്യ​മ​ല്ല. റോ​ഡു​ക​ളു​ടെ ക​യ​റ്റി​റ​ക്കം (ഗ്രേ​ഡി​യ​ന്‍റ്) സം​ബ​ന്ധി​ച്ച മാ​ന​ദ​ണ്ഡ​ങ്ങ​ളും കേ​ര​ള​ത്തി​ന്‍റെ സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മ​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്ത​ണ​മെ​ന്നും എം​പി​മാ​ർ മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.