കേരളത്തിലടക്കം രാജ്യത്ത് 24 വ്യാജ സർവകലാശാലകൾ
കേരളത്തിലടക്കം രാജ്യത്ത്  24 വ്യാജ സർവകലാശാലകൾ
Wednesday, August 4, 2021 12:48 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ വ്യാ​ജ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ പേ​രു​ക​ൾ പ​ര​സ്യ​പ്പെ​ടു​ത്തു​മെ​ന്ന് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ. ഇ​ന്ത്യ​യി​ൽ 24 വ്യാ​ജ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി യു​ജി​സി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നും ലോ​ക്സ​ഭ​യി​ൽ മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

വ്യാ​ജ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ പ​ട്ടി​ക മൂ​ന്നു വ​ർ​ഷ​ങ്ങ​ളി​ലാ​യി യു​ജി​സി തു​ട​ർ​ച്ച​യാ​യി പു​റ​ത്തുവി​ടു​ന്ന​താ​ണ്. അ​തേ​പ​ട്ടി​ക ത​ന്നെ ഇ​പ്പോ​ഴും കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന കേ​ന്ദ്രസ​ർ​ക്കാ​ർ മ​റ്റു ന​ട​പ​ടി​ക​ളൊ​ന്നും ത​ന്നെ ഇ​തു​വ​രെ സ്വീ​ക​രി​ച്ചി​ട്ടി​ല്ല. കേ​ര​ള​ത്തി​ലെ സെ​ന്‍റ് ജോ​ണ്‍സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പേ​രും ഈ ​പ​ട്ടി​ക​യി​ൽ ഉ​ണ്ട്. മൂ​ന്ന് വ​ർ​ഷം മു​ൻ​പ് യു​ജി​സി പു​റ​ത്തു വി​ട്ട പ​ട്ടി​ക​യി​ലും ഈ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പേ​രു​ണ്ടാ​യി​രു​ന്നു.


യു​ജി​സി നി​യ​മ​ത്തി​ന് വി​രു​ദ്ധ​മാ​യാ​ണ് ഇ​വ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം വ്യാ​ജ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ-എ​ട്ടെ​ണ്ണം. ഡ​ൽ​ഹി​യി​ൽ ഏ​ഴ് വ്യാ​ജ സ​ർ​വ​ക​ലാ​ശാ​ല​ക​ളാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഒ​ഡീ​ഷ​യി​ലും പ​ശ്ചി​മ​ബം​ഗാ​ളി​ലും ര​ണ്ട് സ​ർ​വ​ക​ലാ​ശാ​ല​ക​ളും കേ​ര​ളം, ക​ർ​ണാ​ട​ക, മ​ഹാ​രാ​ഷ്ട്ര, പു​തു​ച്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​രോ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​മാ​ണുള്ളത്. കേ​ര​ള​ത്തി​ലെ സെ​ന്‍റ് ജോ​ണ്‍സ് സ​ർ​വ​ക​ലാ​ശാ​ല വ്യാ​ജ​മാ​ണെ​ന്ന് യു​ജി​സി ക​ണ്ടെ​ത്തി​യ​താ​യി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ സ​ഭ​യി​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.