വിദേശ നിർമിത മരുന്നിന്‍റെ ഇറക്കുമതി ചുങ്കം ഒഴിവാക്കി
വിദേശ നിർമിത മരുന്നിന്‍റെ ഇറക്കുമതി ചുങ്കം ഒഴിവാക്കി
Wednesday, August 4, 2021 1:11 AM IST
ന്യൂ​ഡ​ൽ​ഹി: സ്പൈ​ന​ൽ മാ​സ്കു​ല​ർ അ​ട്രോ​ഫി (എ​സ് എം ​എ ) രോ​ഗം ബാ​ധി​ച്ച മാ​ട്ടൂ​ളി​ലെ മു​ഹ​മ്മ​ദ് എ​ന്ന കു​ട്ടി​യു​ടെ രോ​ഗ​ത്തി​നു​ള്ള വി​ദേ​ശ നി​ർ​മി​ത​മാ​യ മ​രു​ന്നി​ന്‍റെ ഇ​റ​ക്കു​മ​തി ചു​ങ്കം ഒ​ഴി​വാ​ക്കി​കൊ​ണ്ട് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​താ​യി ഇ.​ടി മു​ഹ​മ്മ​ദ് ബ​ഷീ​ർ എം​പി അ​റി​യി​ച്ചു.

ജീ​വ​ൻ ത​ന്നെ അ​പ​ക​ട​പെ​ട്ടു​മാ​കു​മാ​യി​രു​ന്ന ഈ ​മ​രു​ന്നി​ന്‍റെ അ​ഭാ​വം പ​രി​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന്‍റെ​യും സ​ഹാ​യ ക​മ്മി​റ്റി​യു​ടെ​യും അ​ഭ്യ​ർ​ത്ഥ​ന മാ​നി​ച്ചു കൊ​ണ്ട് എം​പി ധ​ന​കാ​ര്യ മ​ന്ത്രാ​ല​യ​വു​മാ​യി നി​ര​ന്ത​ര​മാ​യി ഇ​ട​പെ​ട​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​ഉ​ത്ത​ര​വ്. മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ ത​ന്നെ ഈ ​ചി​കി​ത്സ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന ഉ​ദ്ദേ​ശ​വും അ​തി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.