തി​ടു​ക്ക​ത്തി​ൽ നി​യ​മ​ങ്ങ​ൾ പാ​സാ​ക്ക​രു​ത്
തി​ടു​ക്ക​ത്തി​ൽ  നി​യ​മ​ങ്ങ​ൾ  പാ​സാ​ക്ക​രു​ത്
Wednesday, August 4, 2021 1:11 AM IST
പാ​ർ​ല​മെ​ന്‍റ് ക​ലു​ഷി​ത​മാ​യ സ​മ​യ​ത്ത് ച​ർ​ച്ച കൂ​ടാ​തെ ന​യ​പ​ര​മാ​യ പ്ര​ധാ​ന ബി​ല്ലു​ക​ൾ തി​ടു​ക്ക​ത്തി​ൽ പാ​സാ​ക്കു​ന്ന സ​ർ​ക്കാ​ർ ന​ട​പ​ടി നി​യ​മ​നി​ർ​മാ​ണ​ത്തി​ന്‍റെ ല​ക്ഷ്യംത​ന്നെ ഇ​ല്ലാ​താ​ക്കു​ന്ന​താ​ണെ​ന്ന് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ, എ​ള​മ​രം ക​രീം എ​ന്നി​വ​ർ ചൂണ്ടിക്കാട്ടി. പാ​ർ​ല​മെ​ന്‍റി​നെ മോ​ദി സ​ർ​ക്കാ​ർ നോക്കു​കു​ത്തി​യാ​ക്കു​ക​യാ​ണെ​ന്നു എ​ള​മ​രം ക​രീം വിമർശിച്ചു. നി​ഷ്പ​ക്ഷ​രാ​കേ​ണ്ട സ​ഭാ​ധ്യ​ക്ഷന്മാ​രും സ​ർ​ക്കാ​രി​ന്‍റെ ജ​നാ​ധി​പ​ത്യ ധ്വം​സ​ന​ത്തി​നു കു​ട​പി​ടി​ക്കു​ക​യാ​ണ്. ച​ർ​ച്ച​യി​ല്ലാ​തെ ത​ന്ത്ര​പ്ര​ധാ​ന ബി​ല്ലു​ക​ൾ പാ​സാ​ക്കു​ന്നു. ഭ​ര​ണ​ഘ​ട​നാ ത​ത്വ​ങ്ങ​ളും സ​ഭാ ച​ട്ട​ങ്ങ​ളും കാ​റ്റി​ൽ പ​റ​ത്തു​ക​യാ​ണ്-ക​രീം ചൂ​ണ്ടി​ക്കാ​ട്ടി.

സ​ഭ​യു​ടെ അ​വ​കാ​ശം സം​ര​ക്ഷി​ക്കാ​ൻ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടു സ്പീ​ക്ക​ർ​ക്ക് പ്രേ​മ​ച​ന്ദ്ര​ൻ നോ​ട്ടീ​സ് ന​ൽ​കി. ബ​ഹ​ള​ത്തി​നി​ടെ പാ​സാ​ക്കി​യ ജ​ന​റ​ൽ ഇ​ൻ​ഷു​റ​ൻ​സ് ക​ന്പ​നി​ക​ളു​ടെ സ്വ​കാ​ര്യ​വ​ത്ക​ര​ണം, ഐ​ബി​സി കോ​ഡ് ഭേ​ദ​ഗ​തി, ട്രൈ​ബൂ​ണ​ൽ പ​രി​ഷ്ക​ര​ണം, പ്ര​തി​രോ​ധ സ​ർ​വീ​സു​ക​ളെ അ​വ​ശ്യ​സേ​വ​ന​മാ​ക്കി​യ​ത് എ​ന്നീ ബി​ല്ലു​ക​ൾ നി​ല​വി​ലെ ന​യ​ത്തി​ൽ കാ​ത​ലാ​യ മാ​റ്റം വ​രു​ത്തു​ന്നു​വ​യാ​ണെ​ന്ന് അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.


മൂ​ന്നു ബി​ല്ലു​ക​ൾ പാ​സാ​ക്കി

ലോ​ക്സ​ഭ​യി​ൽ ഇ​ന്ന​ലെ പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തി​നി​ടെ ട്രൈ​ബൂ​ണ​ൽ റി​ഫോം​സ് ബി​ല്ലും എ​സ​ൻ​ഷ്യ​ൽ ഡി​ഫ​ൻ​സ് സ​ർ​വീ​സ​സ് ബി​ല്ലുംപാ​സാ​ക്കി. രാ​ജ്യ​സ​ഭ​യി​ലും പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തി​നി​ടെ ഇ​ൻ​സോ​ൾ​വ​ൻ​സി ആ​ൻ​ഡ് ബാ​ങ്ക്്റ​പ്റ്റ്സി കോ​ഡ് ഭേ​ദ​ഗ​തി ബി​ൽ പാ​സാ​ക്കി. ഈ ​ബി​ൽ നേ​രത്തേ ലോ​ക്സ​ഭ​യി​ലും ശ​ബ്ദ​വോ​ട്ടോ​ടെ പാ​സാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.