സ്വർണക്കടത്ത് : ഹർജികൾ 16ന് പരിഗണിക്കും
Friday, September 10, 2021 12:08 AM IST
ന്യൂഡൽഹി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട രണ്ടു ഹർജികളും സുപ്രീംകോടതി സെപ്റ്റംബർ 16ന് പരിഗണിക്കും.
കേസിൽ എം. ശിവശങ്കറിന് ജാമ്യം നൽകിയതിനെതിരേ എൻഫോഴ്സ്മെന്റ് നൽകിയ ഹർജിയും കേസ് അന്വേഷിച്ച എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർക്കെതിരേയുള്ള തെളിവുകൾ പരിശോധിക്കാൻ അനുമതി നൽകിയ വിചാരണക്കോടതിയുടെ ഉത്തരവിനെതിരേ ഇഡി നൽകിയ ഹർജിയും ഒരുമിച്ചായിരിക്കും സുപ്രീംകോടതി പരിഗണിക്കുക.
ശിവശങ്കറിന് ജാമ്യം അനുവദിച്ചതിനെതിരേ ഇഡി നൽകിയ ഹർജിയിൽ സുപ്രീംകോടതി കഴിഞ്ഞ മാർച്ചിൽ നോട്ടീസ് അയച്ചിരുന്നു. ശിവശങ്കർ ദീർഘകാലം ജാമ്യത്തിൽ തുടരുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്നാണ് ഇഡിയുടെ വാദം.