ഏഴ് സീറ്റിൽ രാജ്യസഭാ തെരഞ്ഞെടുപ്പ് ഒക്ടോബർ നാലിന്
ഏഴ് സീറ്റിൽ രാജ്യസഭാ തെരഞ്ഞെടുപ്പ് ഒക്ടോബർ നാലിന്
Friday, September 10, 2021 12:48 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​സ​ഭ​യി​ലേ​ക്ക് ഒ​ഴി​വു വ​ന്ന ഏ​ഴു സീ​റ്റു​ക​ളി​ലേ​ക്ക് ഒ​ക്ടോ​ബ​ർ നാ​ലി​നു തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കും.

ത​മി​ഴ്നാ​ട്ടി​ൽനി​ന്നു​ള്ള ര​ണ്ടു സീ​റ്റു​ക​ളി​ലും പ​ശ്ചി​മ​ബം​ഗാ​ൾ, ആ​സാം, മ​ധ്യ​പ്ര​ദേ​ശ്, പു​തു​ച്ചേ​രി, മ​ഹാ​രാ​ഷ്‌ട്ര സം​സ്ഥാ​ന​ങ്ങ​ളി​ലെ ഓ​രോ സീ​റ്റു​ക​ളി​ലേ​ക്കു​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. ആ​സാം, ത​മി​ഴ്നാ​ട്, മ​ധ്യ​പ്ര​ദേ​ശ്, പ​ശ്ചി​മ​ബം​ഗാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽനി​ന്നു​ള്ള രാ​ജ്യ​സ​ഭാം​ഗ​ങ്ങ​ൾ രാ​ജി​വ​ച്ച​തി​നാ​ലാ​ണ് ഒ​ഴി​വ് വ​ന്ന​ത്.


മ​ഹാ​രാ​ഷ്‌ട്ര​യി​ൽനി​ന്നു​ള്ള അം​ഗം രാ​ജീ​വ് സ​ത്ത​വിന്‍റെ നി​ര്യാ​ണ​ത്തെത്തു​ട​ർ​ന്നാ​ണ് ആ ​സീ​റ്റി​ൽ ഒ​ഴി​വു വ​ന്ന​ത്. പു​തു​ച്ചേ​രി​ൽ നി​ന്നു​ള്ള രാ​ജ്യ​സ​ഭാം​ഗം എ​ൻ. ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ കാ​ലാ​വ​ധി ഒ​ക്ടോ​ബ​ർ ആ​റി​ന് അ​വ​സാ​നി​ക്കും. അ​ന്നു വൈ​കു​ന്നേ​രം ത​ന്നെ ഫ​ല​വും പ്ര​ഖ്യാ​പി​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.