രാജ്നാഥ് സിംഗും ഗഡ്കരിയും ദേശീയപാതയിൽ പറന്നിറങ്ങി
രാജ്നാഥ് സിംഗും ഗഡ്കരിയും  ദേശീയപാതയിൽ പറന്നിറങ്ങി
Friday, September 10, 2021 12:48 AM IST
ബാ​​​​ർ​​​​മേ​​​​ർ: രാ​​ജ​​സ്ഥാ​​നി​​ൽ ദേ‍ശീ​​​​യ​​​പാ​​​​ത 925 ലെ ​​​​സ​​​​ത്ത-​​​​ഗ​​​​ൺ​​​​ധാ​​​​വ് എ​​​​യ​​​​ർ​​​​സ്ട്രി​​​​പ്പ് കേ​​​​ന്ദ്ര​​​​ പ്ര​​​​തി​​​​രോ​​​​ധമ​​​​ന്ത്രി രാ​​​​ജ്നാ​​​​ഥ് സിം​​​​ഗും റോ​​​​ഡ് ഗ​​​​താ​​​​ഗ​​​​തം-​​​​ദേ​​​​ശീ​​​​യ​​​​പാ​​​​ത മ​​​​ന്ത്രി നി​​​​തി​​​​ൻ ഗ​​​​ഡ്കരി​​​​യും വ്യോ​​​​മ​​​​സേ​​​​നാ വി​​​​മാ​​​​ന​​​​ത്തി​​​​ൽ പ​​​​റ​​​​ന്നി​​​​റ​​​​ങ്ങി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി​​​​മാ​​​​രെ​​​​യും സം​​​​യു​​​​ക്ത സേ​​​​നാ മേ​​​​ധാ​​​​വി ജ​​​​ന​​​​റ​​​​ൽ ബി​​​​പി​​​​ൻ റാ​​​​വ​​​​ത്തി​​​​നെ​​​​യും വ​​​​ഹി​​​​ച്ചു​​​​കൊ​​​​ണ്ട് വ്യോ​​​​മ​​​​സേ​​​​ന​​​​യു​​​​ടെ സി-130 ​​​​ജെ ഹെ​​​​ർ​​​​ക്കു​​​​ലീ​​​​സ് വി​​​​മാ​​​​നം വ്യാ​​​​ഴാ​​​​ഴ്ച എ​​​​ൻ​​​​എ​​​​ച്ച് 925 ൽ ​​​​അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി ഇ​​​​റ​​​​ങ്ങി. വ്യോ​​​​മ​​​സേ​​​​ന​​​​യു​​​​ടെ സു​​​​ഖോ​​​​യ് 30 എം​​​​കെ​​​​ഐ യു​​​​ദ്ധ​​​​വി​​​​മാ​​​​ന​​​​വും സൈ​​​​നി​​​​ക ച​​​​ര​​​​ക്കു വി​​​​മാ​​​​ന​​​​വും അ​​​​ടി​​​​യ​​​​ന്ത​​​​ര ലാ​​​​ൻ​​​​ഡിം​​​​ഗ് സം​​​​വി​​​​ധാ​​​​ന (ഇ​​​​എ​​​​ൽ​​​​എ​​​​ഫ്) ത്തി​​​​ൽ ഇ​​​​റ​​​​ക്കി.

വ്യോ​​​​മസേ​​​​നാ മേ​​​​ധാ​​​​വി ആ​​​​ർ.​​​​കെ. ബ​​​​ദൗ​​​​രി​​​​യും ച​​​​ട​​​​ങ്ങി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു. ബാ​​​​ർ​​​​മേ​​റി​​​​ലേ​​​​തുപോ​​​​ലെ രാ​​​​ജ്യ​​​​ത്ത് 20 അ​​​​ടി​​​​യ​​​​ന്ത​​​​ര ലാ​​​​ൻ​​​​ഡിം​​​​ഗ് എ​​​​യ​​​​ർ​​​​സ്ട്രി​​​​പ്പു​​​​ക​​​​ൾ നി​​​​ർ​​​​മി​​​​ക്കു​​​​മെ​​​​ന്ന് പ്ര​​​​തി​​​​രോ​​​​ധ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.


കേ​​​​ന്ദ്ര റോ​​​​ഡ് മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ നി​​​​ര​​​​വി​​​​ധി ഹെ​​​​ലി​​​​പ്പാ​​​​ഡു​​​​ക​​​​ൾ നി​​​​ർ​​​​മി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ന​​​​മ്മു​​​​ടെ സു​​​​ര​​​​ക്ഷ വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യു​​​​ള്ള പ്ര​​​​ധാ​​​​ന ന​​​​ട​​​​പ​​​​ടി​​​​യാ​​​​ണി​​​​ത്-​​ രാ​​​​ജ്നാ​​​​ഥ് സിം​​​​ഗ് പ​​​​റ​​​​ഞ്ഞു. എ​​​​ൻ​​​​എ​​​​ച്ച് 925 ൽ ​​​​മൂ​​​​ന്നു കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ദൂ​​​​ര​​​​ത്തി​​​​ലാ​​​​ണ് ഇ​​​​എ​​​​ൽ​​​​എ​​​​ഫ് നി​​​​ർ​​​​മി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

2017 ഒ​​​​ക്ടോ​​​​ബ​​​​റി​​​​ൽ ല​​​​ക്നോ-​​​​ആ​​​​ഗ്ര എ​​​​ക്സ്പ്ര​​​​സ് ഹൈ​​​​വേ​​​​യി​​​​ൽ വ്യോ​​​​മ​​​​സേ​​​​നാ യു​​​​ദ്ധ​​​​വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി ഇ​​​​റ​​​​ക്കി​​​​യി​​​​രു​​​​ന്നു. ല​​​​ക്നോ-​​​​ആ​​​​ഗ്ര എ​​​​ക്സ്പ്ര​​​​സ് ഹൈ​​​​വേ ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ കീ​​​​ഴി​​​​ലാ​​​​ണു വ​​​​രു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.