കരിപ്പൂർ വിമാനദുരന്തം: റിപ്പോർട്ട് സമർപ്പിച്ചു
കരിപ്പൂർ വിമാനദുരന്തം:  റിപ്പോർട്ട് സമർപ്പിച്ചു
Friday, September 10, 2021 12:48 AM IST
ന്യൂ​ഡ​ൽ​ഹി: ക​രി​പ്പൂ​ർ വി​മാ​ന​ദു​ര​ന്തം അ​ന്വേ​ഷി​ച്ച വി​ദ​ഗ്ധ സ​മി​തി റി​പ്പോ​ർ​ട്ട് കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​നു ന​ൽ​കി. റി​പ്പോ​ർ​ട്ടി​ലെ നി​ർ​ദേ​ശം ന​ട​പ്പാ​ക്കാ​ൻ പ്ര​ത്യേ​ക സ​മി​തി രൂ​പീ​ക​രി​ക്കു​മെ​ന്ന് വ്യോ​മ​യാ​ന​മ​ന്ത്രി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട് ഉ​ട​ൻ പ​ര​സ്യ​പ്പെ​ടു​ത്തും. ഉ​ഭ​യ​ക​ക്ഷി ക​രാ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൂ​ടു​ത​ൽ രാ​ജ്യാ​ന്ത​ര സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കും. ടി​ക്ക​റ്റുനി​ര​ക്ക് കു​റ​യ്ക്കാ​ൻ വി​മാ​ന​ക്കന്പ​നി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും വ്യോ​മ​യാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

2020 ഓ​ഗ​സ്റ്റ് ഏ​ഴി​നു​ണ്ടാ​യ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ദു​ര​ന്തം അ​ന്വേ​ഷി​ക്കാ​ൻ ക്യാ​പ്റ്റ​ൻ എ​സ്.​എ​സ്. ഛഹ​റി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് സ​മി​തി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്. വ​ലി​യ വി​മാ​ന​ങ്ങ​ൾ ഇ​റ​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തും സു​ര​ക്ഷാ​ന​ട​പ​ടി​ക​ളും ഉ​ൾ​പ്പ​ടെ റി​പ്പോ​ർ​ട്ടി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ൻ പ്ര​ത്യേ​ക സ​മി​തി രൂ​പീ​ക​രി​ക്കും.


തി​രി​ച്ച​റി​യ​ലി​നു ബ​യോ​മെ​ട്രി​ക് സം​വി​ധാ​നം ഉ​ൾ​പ്പെ​ടു​ത്തി വി​മാ​ന​ത്താ​വ​ള​ത്തി​ലെ ന​ട​പ​ടി​ക​ൾ സു​ഗ​മ​മാ​ക്കാ​ൻ മൊ​ബൈ​ൽ ആ​പ് കൊ​ണ്ടു​വ​രും. യാ​ത്ര​ക്കാ​രു​ടെ പ​രാ​തി പ​രി​ഹ​രി​ക്കാ​ൻ എ​യ​ർ സേ​വ പോ​ർ​ട്ട​ൽ പ​രി​ഷ്ക​രി​ക്കും. എ​യ​ർ ഇ​ന്ത്യ​യു​ടെ ലേ​ല ന​ട​പ​ടി​ക​ളു​ടെ സ​മ​യ​പ​രി​ധി സെ​പ്റ്റം​ബ​ർ 15ൽനി​ന്ന് നീ​ട്ടി​ല്ല.

ടി​ക്ക​റ്റ് റ​ദ്ദാ​ക്കി​യാ​ൽ പ​ണം തി​രി​കെ ന​ൽ​കാ​ൻ വി​മാ​നക്കന്പ​നി​ക​ളെ​ ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള​വ​രാ​ക്കും. ഉ​ഡാ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 50 റൂ​ട്ടു​ക​ൾ തു​ട​ങ്ങും. വി​മാ​ന ഇ​ന്ധ​നത്തി​ന്‍റെ നി​കു​തി ഒ​രു ശ​ത​മാ​ന​ത്തി​നും നാ​ലു ശ​ത​മാ​ന​ത്തി​നും ഇ​ട​യി​ലാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ക​ത്ത​യ​ച്ച​താ​യും വ്യോ​മ​യാ​ന​മ​ന്ത്രി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.