ടെലികോം മേഖലയിൽ 100% വിദേശ നിക്ഷേപം
ടെലികോം മേഖലയിൽ  100% വിദേശ നിക്ഷേപം
Thursday, September 16, 2021 1:10 AM IST
ന്യൂ​ഡ​ൽ​ഹി: ടെ​ലി​കോം മേ​ഖ​ല​യി​ൽ 100% നേരിട്ടുള്ള വി​ദേ​ശനി​ക്ഷേ​പ​ത്തി​ന് കേ​ന്ദ്ര മ​ന്ത്രി​സ​ഭയുടെ അ​നു​മ​തി. 100% വി​ദേ​ശനി​ക്ഷേ​പ​വും ഓ​ട്ടോ​മാ​റ്റി​ക് റൂ​ട്ടി​ലൂ​ടെത്ത​ന്നെ എ​ത്തി​ക്കാം. അ​താ​യ​ത്, ഇ​നി​മു​ത​ൽ സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി​ക്കാ​യി കാ​ത്തു നി​ൽ​ക്കാ​തെ ടെ​ലി​കോം ക​ന്പ​നി​ക​ൾ​ക്ക് വി​ദേ​ശനി​ക്ഷേ​പം സ്വീ​ക​രി​ക്കാം. ടെ​ലി​കോം മേ​ഖ​ല​യി​ൽ 49% നേ​രി​ട്ടു​ള്ള വി​ദേ​ശ നി​ക്ഷേ​പ​ത്തി​നാ​യി​രു​ന്നു അ​നു​മ​തി​യു​ണ്ടാ​യി​രു​ന്ന​ത്.

എ​ന്നാ​ൽ, ചൈ​ന, പാ​ക്കി​സ്ഥാ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ​ക്ക് രാ​ജ്യ​ത്തെ ടെ​ലി​കോം മേ​ഖ​ല​യി​ൽ 100% നി​ക്ഷേ​പം ന​ട​ത്താ​ൻ അ​നു​മ​തി​യി​ല്ല. 2020 ഏ​പ്രി​ലി​ൽ ത​ന്നെ ഇ​ന്ത്യ​യു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന രാ​ജ്യ​ങ്ങ​ളി​ൽനി​ന്ന് നേ​രി​ട്ടു​ നി​ക്ഷേ​പം സ്വീ​ക​രി​ക്കു​ന്ന​തി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

കടലാസ് അപേക്ഷ വേണ്ട

ടെ​ലി​കോം സേ​വ​നം കൂ​ടു​ത​ൽ ഡി​ജി​റ്റ​ൽ​വ​ത്കരി​ക്കാ​നും സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. മൊ​ബൈ​ൽ ക​ണ​ക്‌‌ഷൻ ന​ട​പ​ടി​ക​ൾ ക​ട​ലാ​സ് അ​പേ​ക്ഷ​ക​ൾ ഒ​ഴി​വാ​ക്കി പൂ​ർ​ണ​മാ​യി ഡി​ജി​റ്റ​ലാ​ക്കും. പ്രീ​പെ​യ്ഡ് ക​ണ​ക്‌ഷൻ പോ​സ്റ്റ് പെ​യ്ഡ് ആ​ക്കു​ന്പോ​ഴും തി​രി​ച്ചും ഇ​നി ഒ​ന്നി​ല​ധി​കം കെ​വൈ​സി​യു​ടെ ആ​വ​ശ്യ​മി​ല്ല. എ​ല്ലാ കൈ​വൈ​സി സേ​വ​ന​വും ഓ​ണ്‍ലൈ​നാ​ക്കു​ം. ക​ണ​ക്‌ടിവി​റ്റി​യി​ല്ലാ​ത്ത ഇ​ട​ങ്ങ​ളി​ൽ ക​ണ​ക്‌ഷനു​വേ​ണ്ടി സാ​ർ​വ​ത്രി​ക ബ്രോ​ഡ്ബാ​ൻ​ഡ് ഉ​റ​പ്പാ​ക്കും.


മോറട്ടോറിയം

ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ കു​രു​ങ്ങി​ക്കി​ട​ക്കു​ന്ന ടെ​ലി​കോം മേ​ഖ​ല​യ്ക്ക് ആ​ശ്വാ​സ പാ​ക്കേ​ജ് ന​ൽ​കാ​നും സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു.

ടെ​ലി​കോം ക​ന്പ​നി​ക​ൾ ഏ​റെനാ​ളാ​യി മു​ട​ക്കി​യി​ട്ടി​രു​ന്ന കു​ടി​ശി​ക​യ്ക്കു മോ​റ​ട്ടോ​റി​യ​വും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. യൂ​സേ​ജ്, ലൈ​സ​ൻ​സ് ഫീ​സ് അ​ട​ക്ക​മു​ള്ള അ​ഡ്ജ​സ്റ്റ​ഡ് ഗ്രോ​സ് റ​വ​ന്യു ഇ​ന​ത്തി​ൽ ന​ൽ​കേ​ണ്ട കു​ടി​ശി​ക​യ്ക്ക് നാ​ലു​വ​ർ​ഷ​ത്തെ മൊ​റ​ട്ടോ​റി​യ​മാ​ണ് അ​നു​വ​ദി​ച്ച​ത്.

അ​ടു​ത്ത​വ​ർ​ഷം ഏ​പ്രി​ലി​ൽ അ​ട​യ്ക്കേ​ണ്ട സ്പെ​ക്‌​ട്രം ഇ​ൻ​സ്റ്റാ​ൾ​മെ​ന്‍റി​ന് ഒ​രു വ​ർ​ഷ​ത്തെ മൊ​റ​ട്ടോ​റി​യം അ​നു​വ​ദി​ക്കാ​നും കേ​ന്ദ്ര​മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു.

വോ​ഡ​ഫോ​ണ്‍- ഐ​ഡി​യ, എ​യ​ർ​ടെ​ൽ എ​ന്നീ ക​ന്പ​നി​ക​ൾ​ക്കാ​ണ് ഇ​ത് കൂ​ടു​ത​ൽ പ്ര​യോ​ജ​നം ചെ​യ്യു​ക. വോ​ഡ​ഫോ​ണ്‍- ഐ​ഡി​യ ക​ന്പ​നി​യാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ കു​ടി​ശി​ക വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. ടെ​ലി​കോം മേ​ഖ​ല​യി​ൽ ഘ​ട​നാ​പ​ര​മാ​യി ഒ​ന്പ​തും ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ അ​ഞ്ചും മാ​റ്റ​ങ്ങ​ളാ​ണ് വ​രു​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.