ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റ് ഓഡിറ്റ് നടത്തണമെന്ന് ക്ഷേത്രം ഭരണസമിതി
ശ്രീപദ്മനാഭസ്വാമി ക്ഷേത്രം  ട്രസ്റ്റ് ഓഡിറ്റ് നടത്തണമെന്ന്  ക്ഷേത്രം ഭരണസമിതി
Saturday, September 18, 2021 12:14 AM IST
ന്യൂ​ഡ​ൽ​ഹി: ശ്രീ​പ​ദ്മ​നാ​ഭസ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ഓ​ഡി​റ്റ് ന​ട​ത്ത​ണ​മെ​ന്നു ക്ഷേ​ത്രം ഭ​ര​ണ​സ​മി​തി സു​പ്രീം​കോ​ട​തി​യി​ൽ. ഓ​ഡി​റ്റ് ഒ​ഴി​വാ​ക്ക​ണ​മെന്നാ​വ​ശ്യ​പ്പെ​ട്ട് ക്ഷേ​ത്രം ട്ര​സ്റ്റ് ന​ൽ​കി​യ ഹ​ർ​ജി​യി​ൽ ജ​സ്റ്റീ​സ് യു.​യു. ല​ളി​തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള ബെ​ഞ്ചി​നു മു​ന്നി​ൽ സു​പ്രീംകോ​ട​തി​യു​ടെ മു​ൻ ഉ​ത്ത​ര​വ് അ​നു​സ​രി​ച്ച് ഓ​ഡി​റ്റ് ന​ട​ത്തി, എ​ത്ര രൂ​പ ക്ഷേ​ത്രം ട്ര​സ്റ്റി​ൽ ഉ​ണ്ടെ​ന്ന് അ​റി​യ​ണ​മെ​ന്നാ​ണ് ക്ഷേ​ത്രം ഭ​ര​ണ​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ട​ത്.

ക്ഷേ​ത്ര​ത്തി​ന്‍റെ ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് കൃ​ത്യ​മാ​യി പാ​ലി​ക്ക​പ്പെടു​ന്നു എ​ന്ന് ഉ​റ​പ്പാ​ക്കാ​നാ​ണ് ഭ​ര​ണ​സ​മി​തി​യോ​ട് ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ നേ​ര​ത്തേ നി​ർ​ദേ​ശി​ച്ച​തെ​ന്നും ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. ഇ​തോ​ടെ വി​ഷ​യ​ത്തി​ൽ വാ​ദം പൂ​ർ​ത്തി​യാ​ക്കി വി​ധി പ​റ​യാ​ൻ മാ​റ്റി.


കോ​വി​ഡി​നെ​ത്തു​ട​ർ​ന്ന് ക്ഷേ​ത്രം ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​തെ​ന്ന് ക്ഷേ​ത്രം ഭ​ര​ണ​സ​മി​തി​ക്കാ​യി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ആ​ർ. ​ബ​സ​ന്ത് സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു.

ദൈ​നം​ദി​ന ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നാ​യി മു​ൻ​കാ​ല​ത്തെ ക്ഷേ​ത്ര ഭ​ര​ണ​ക​ർ​ത്താ​ക്ക​ളാ​ണ് ട്ര​സ്റ്റ് രൂ​പീ​ക​രി​ച്ച​ത്. എ​ന്നാ​ൽ ട്ര​സ്റ്റ് ക​ട​മ​ക​ൾ നി​ർ​വ​ഹി​ക്കു​ന്നി​ല്ല. അ​മി​ക്ക​സ് ക്യൂ​റി റി​പ്പോ​ർ​ട്ടി​ലും ഇ​തു വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.