ഡോ. എം. ലീലാവതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ്
ഡോ. എം. ലീലാവതിക്ക്  കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ്
Saturday, September 18, 2021 11:47 PM IST
ന്യൂഡ​ൽ​ഹി: മ​ല​യാ​ള സാ​ഹി​ത്യ നി​രൂ​പ​ണ രം​ഗ​ത്തെ സ​മ​ഗ്ര​സം​ഭാ​വ​ന​യ്ക്ക് ഡോ. ​എം. ലീ​ലാ​വ​തി​ക്ക് കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി ഫെ​ലോഷി​പ്പ്.

സാ​ഹി​ത്യരം​ഗ​ത്ത് ജീ​വി​ച്ചി​രി​ക്കു​ന്ന​വ​രി​ൽ മു​തി​ർ​ന്ന പ്ര​തി​ഭാ​ധ​ന​ർ​ക്ക് അ​ക്കാ​ദ​മി ന​ൽ​കു​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന അം​ഗീ​കാ​ര​മാ​ണ് ഫെലോഷി​പ്പ്. മ​ല​യാ​ള​ത്തി​ൽ നി​ന്ന് ഫെ​ലോഷി​പ്പ് ല​ഭി​ക്കു​ന്ന ആ​റാ​മ​ത്തെ വ്യ​ക്തി​യാ​ണ് ലീ​ലാ​വ​തി ടീ​ച്ച​ർ. ഇ​ത്ത​വ​ണ ഏ​ഴു പേ​ർ​ക്ക് ഫെ​ലോ​ഷി​പ്പ് ന​ൽ​കാ​നാ​ണ് അ​ക്കാ​ദ​മി എ​ക്സി​ക്യൂ​ട്ടീ​വി​ന്‍റെ തീ​രു​മാ​നം.


വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ, ത​ക​ഴി ശി​വ​ശ​ങ്ക​ര​പ്പി​ള്ള, എ​ൻ. ബാ​ലാ​മ​ണി​യ​മ്മ, കോ​വി​ല​ൻ, എം.​ടി.​ വാ​സു​ദേ​വ​ൻ നാ​യ​ർ എ​ന്നി​വ​രാ​ണ് ഇ​തി​നു മു​ന്പു ഫെലോ​ഷി​പ്പി​ന് അ​ർ​ഹ​രാ​യ മ​ല​യാ​ളി​ക​ൾ. വി​വ​ർ​ത്ത​ന​ത്തി​നു​ള്ള കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ഡ​മി പു​ര​സ്കാ​രം സു​ധാ​ക​ര​ൻ രാ​മ​ന്ത​ളി​യു​ടെ ശി​ഖ​ര​സൂ​ര്യ​ൻ എ​ന്ന ക​ന്ന​ഡ നോ​വ​ൽ വി​വ​ർ​ത്ത​ന​ത്തി​നു ല​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.