മനുഷ്യക്കടത്ത്: കേരളത്തിൽ 166 കേസുകൾ
Saturday, September 18, 2021 11:47 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: നി​​​​യ​​​​മ​​​​വും നി​​​​രീ​​​​ക്ഷ​​​​ണ​​​​വും ക​​​​ർ​​​​ക്ക​​​​ശ​​​​മാ​​​​യി തു​​​​ട​​​​രു​​​​ന്പോ​​​​ഴും രാ​​​​ജ്യ​​​​ത്ത് മ​​​​നു​​​​ഷ്യ​​​​ക്ക​​​​ട​​​​ത്ത് നി​​​​ർ​​​​ബാ​​​​ധം തു​​​​ട​​​​രു​​​​ക​​​​യാ​​​​ണെ​​​​ന്ന് നാ​​​​ഷ​​​​ണ​​​​ൽ ക്രൈം ​​​​റി​​​​ക്കാ​​​​ർ​​​​ഡ്സ് ബ്യൂ​​​​റോ (എ​​​​ൻ​​​​സി​​​​ആ​​​​ർ​​​​ബി)​ ക​​​​ണ​​​​ക്കു​​​​ക​​​​ൾ. കേ​​​​ര​​​​ള​​​​ത്തി​​​​ലെ 166 കേ​​​​സു​​​​ക​​​​ളു​​​ൾ​​​​പ്പെ​​​​ടെ 2020 ൽ ​​​​രാ​​​​ജ്യ​​​​ത്ത് 1,714 മ​​​​നു​​​​ഷ്യ​​​​ക്ക​​​​ട​​​​ത്തു​​​​ക​​​​ളാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് എ​​​​ൻ‌​​​​സി​​​​ആ​​​​ർ​​​​ബി​ പ​​​റ​​​യു​​​ന്നു.

വേ​​​​ശ്യാ​​​​വൃ​​​​ത്തി, നി​​​​ർ​​​​ബ​​​​ന്ധി​​​​ത തൊ​​​​ഴി​​​​ലെ​​​​ടു​​​​പ്പി​​​​ക്ക​​​​ൽ, വീ​​​​ട്ടു​​​​ജോ​​​​ലി തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യാ​​​​ണു മ​​​നു​​​ഷ്യ​​​ക്ക​​​ട​​​ത്തി​​​ന്‍റെ പ്ര​​​​ധാ​​​​ന​​​​കാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ. 184 മ​​​​നു​​​​ഷ്യ​​​​ക്ക​​​​ട​​​​ത്തു​​​​ക​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്ത മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യും തെ​​​​ലു​​​​ങ്കാ​​​​ന​​​​യു​​​​മാ​​​​ണ് ഒ​​​ന്നാം​​​സ്ഥാ​​​ന​​​ത്ത്.


ആ​​​​ന്ധ്ര​​​​പ്ര​​​​ദേ​​​​ശി​​​​ൽ 171 കേ​​​​സു​​​​ക​​​​ളും കേ​​​​ര​​​​ള​​​​ത്തി​​​​ൽ 166 കേ​​​​സു​​​​ക​​​​ളും ര​​​ജി​​​സ്റ്റ​​​ർ​​​ചെ​​​യ്തു. ജാ​​​​ർ​​​​ഖ​​​​ണ്ഡും (140) രാ​​​​ജ​​​​സ്ഥാ​​​​നു​​​​മാ​​​​ണ് (128) തൊ​​​​ട്ടു​​​​പി​​​​ന്നി​​​​ലു​​​​ള്ള സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ. 2018 ൽ 2,278 ​​​ഉം 2019 ൽ 22,60 ​​​​ഉം കേ​​​സു​​​ക​​​ളാ​​​ണ് രാ​​​​ജ്യ​​​​ത്ത് റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്ത​​​​ത്.

ഇ​​​​ത്ത​​​​രം കേ​​​​സു​​​​ക​​​​ളി​​​​ൽ പ്ര​​​​തി​​​​ക​​​​ളു​​​​ടെ ശി​​​​ക്ഷാ​​​​നി​​​​ര​​​​ക്ക് 10.6 ശ​​​​ത​​​​മാ​​​​നം മാ​​​​ത്ര​​​​മാ​​​​ണെ​​​​ന്ന​​​​താ​​​​ണ് മ​​​​റ്റൊ​​​​രു വ​​​​സ്തു​​​​ത. ഏ​​​​ഴ് സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ പൂ​​​​ജ്യം ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണെ​​​ന്ന് റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു. 66 ശ​​​​ത​​​​മാ​​​​നം ശി​​​​ക്ഷാ​​​​നി​​​​ര​​​​ക്കു​​​​ള്ള ത​​​​മി​​​​ഴ്നാ​​​​ടാ​​​​ണ് ഒ​​​​ന്നാ​​​​മ​​​​ത്. ര​​​​ണ്ടാം​​​​സ്ഥാ​​​​ന​​​​ത്തു​​​​ള്ള ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ 40 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണ് ശി​​​​ക്ഷാ​​​​നി​​​​ര​​​​ക്ക്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.