ദിലീപ് ഘോഷിനെ മാറ്റി, സുകാന്ത മജുംദാർ ബംഗാൾ ബിജെപി അധ്യക്ഷൻ
ദിലീപ് ഘോഷിനെ മാറ്റി, സുകാന്ത മജുംദാർ ബംഗാൾ ബിജെപി അധ്യക്ഷൻ
Tuesday, September 21, 2021 12:46 AM IST
ന്യൂ​​ഡ​​ൽ​​ഹി: ബം​​ഗാ​​ൾ ബി​​ജെ​​പി അ​​ധ്യ​​ക്ഷ​​നാ​​യി സു​​കാ​​ന്ത മ​​ജും​​ദാ​​റി​​നെ നി​​യ​​മി​​ച്ചു. മു​​തി​​ർ​​ന്ന നേ​​താ​​വ് ദി​​ലീ​​പ് ഘോ​​ഷി​​നു പ​​ക​​ര​​മാ​​ണു നി​​യ​​മ​​നം. ഘോ​​ഷി​​നെ ബി​​ജെ​​പി ദേ​​ശീ​​യ വൈ​​സ് പ്ര​​സി​​ഡ​​ന്‍റാ​​യി നി​​യ​​മി​​ച്ചു. ബ​​ലൂ​​ർ​​ഘ​​ട്ടി​​ൽ​​നി​​ന്നു​​ള്ള ലോ​​ക്സ​​ഭാം​​ഗ​​മാ​​ണ് സു​​കാ​​ന്ത.

ബം​​ഗാ​​ളി​​ൽ ബി​​ജെ​​പി​​യി​​ൽ​​നി​​ന്നു​​ള്ള കൊ​​ഴി​​ഞ്ഞു​​പോ​​ക്ക് തു​​ട​​രു​​ന്ന​​തി​​നി​​ടെ​​യാ​​ണു ദി​​ലീ​​പ് ഘോ​​ഷി​​നെ മാ​​റ്റി സു​​കാ​​ന്ത മ​​ജും​​ദാ​​റെ സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ​​നാ​​ക്കി​​യ​​ത്. പാ​​ർ​​ട്ടി​​യെ സ​​ജീ​​വ​​മാ​​ക്കു​​ക​​യെ​​ന്ന​​താ​​ണു ബി​​ജെ​​പി കേ​​ന്ദ്ര നേ​​തൃ​​ത്വ​​ത്തി​​ന്‍റെ ല​​ക്ഷ്യം.


മേ​​യ് ര​​ണ്ടി​​നു തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഫ​​ല​​പ്ര​​ഖ്യാ​​പ​​ന​​മു​​ണ്ടാ​​യ​​ശേ​​ഷം നാ​​ല് എം​​എ​​ൽ​​എ​​മാ​​രും ലോ​​ക്സ​​ഭാം​​ഗ​​മാ​​യ മു​​ൻ മ​​ന്ത്രി ബാ​​ബു​​ൽ സു​​പ്രി​​യോ​​യും ബി​​ജെ​​പി വി​​ട്ട് തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്നി​​രു​​ന്നു.

മു​​ൻ ഉ​​ത്ത​​രാ​​ഖ​​ണ്ഡ് ഗ​​വ​​ർ​​ണ​​ർ ബേ​​ബി റാ​​ണി മൗ​​ര്യ​​യെ​​യും ബി​​ജെ​​പി വൈ​​സ് പ്ര​​സി​​ഡ​​ന്‍റാ​​യി നി​​യ​​മി​​ച്ചു. ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ൽ​​നി​​ന്നു​​ള്ള ദ​​ളി​​ത് നേ​​താ​​വാ​​ണ് മൗ​​ര്യ. ഉ​​ത്ത​​ർ​​പ്ര​​ദേ​​ശ് നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് മു​​ന്നി​​ൽ​​ക്ക​​ണ്ടാ​​ണു ബേ​​ബി റാ​​ണി മൗ​​ര്യ​​ക്കു പു​​തി​​യ പ​​ദ​​വി ന​​ല്കി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.