കോവിഡ് ബോധവത്കരണത്തിന് തെരുവുനാടകവുമായി ദയാബായ്
കോവിഡ് ബോധവത്കരണത്തിന് തെരുവുനാടകവുമായി ദയാബായ്
Friday, September 24, 2021 1:13 AM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ശ​സ്ത സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യും മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ക​യു​മാ​യ ദ​യാ​ബാ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് ബോ​ധ​വ​ത്ക​ര​ണ ത്തി​നും വാ​ക്സി​നു​ക​ളു​ടെ ഉ​പ​യോ​ഗം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മാ​യി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ തെ​രു​വുനാ​ട​ക​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. മ​ദ​ൻ​ഗീ​ർ, ല​ജ്പ​ത് ന​ഗ​ർ, സ​രോ​ജി​നി മാ​ർ​ക്ക​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വ്യാ​ഴാ​ഴ്ച ദ​യാ​ബാ​യി​യും സം​ഘ​വും തെ​രു​വു നാ​ട​ക​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​ത്.

കൊ​റോ​ണ​യെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നാ​യി സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ളും, വാ​ക്സി​നു​ക​ളു​ടെ പ്രാ​ധാ​ന്യ​ത്തക്കു​റി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി​രു​ന്നു നാ​ട​ക​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം. മ​ധ്യ​പ്ര​ദേ​ശി​ൽനി​ന്നാ​രം​ഭി​ച്ച് രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ക​യാ​ണ് ല​ക്ഷ്യം. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ കേ​ര​ള​ത്തി​ല​ട​ക്കം നാ​ൽ​പ​തോ​ളം ന​ഗ​ര​ങ്ങ​ളി​ൽ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​തി​നു ശേ​ഷം ദ​യാ​ബാ​യി​യും സം​ഘ​വും ഇ​പ്പോ​ൾ ഡ​ൽ​ഹി​യി​ലാ​ണു​ള്ള​ത്. അ​ടു​ത്ത ദി​വ​സം ഡ​ൽ​ഹി സിം​ഗു അ​തി​ർ​ത്തി​യി​ലെ​ത്തി ക​ർ​ഷ​കസ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ച്ച​തി​നു ശേ​ഷം ദ​യാ​ബാ​യി​യും സം​ഘ​വും ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ന​ങ്ങ​ളു​മാ​യി രാ​ജ്യ​ത്തി​ന്‍റെ മ​റ്റു മേ​ഖല​ക​ളി​ലേ​ക്കു തി​രി​ക്കും.


കോ​ട്ട​യം ജി​ല്ല​യി​ലെ പൂ​വ​ര​ണി സ്വ​ദേ​ശി​യാ​യ ദ​യാ​ബാ​യി സ്കൂ​ൾ ജീ​വി​ത​ത്തി​നു ശേ​ഷം സ​ന്യ​സ്തജീ​വി​തം പ​രി​ശീ​ലി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യും പി​ന്നീ​ട് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ത്തി​ലേ​ക്ക് എ​ത്തി​ച്ചേ​രു​ക​യു​മാ​യി​രു​ന്നു. മ​ധ്യ​പ്ര​ദേ​ശി​ലെ ചി​ന്ദ്വാ​ര​യി​ലെ ബ​രു​ൾ എ​ന്ന ഗ്രാ​മ​ത്തി​ലെ ആ​ദി​വാ​സി സ​മൂ​ഹ​ത്തി​നൊ​പ്പം ക​ഴി​ഞ്ഞ 40 വ​ർ​ഷ മാ​യി ജീ​വി​ക്കു​ന്ന ദ​യാ​ബാ​യി 81-ാമ​ത്തെ വ​യ​സി​ലും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ങ്ങ​ളി​ൽ വ്യാ​പൃ​ത​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.