പഞ്ചനക്ഷത്ര ഹോട്ടലിൽ മുടി പറ്റെ വെട്ടി; രണ്ടുകോടി നഷ്ടപരിഹാരം നൽകാൻ വിധി
പഞ്ചനക്ഷത്ര ഹോട്ടലിൽ മുടി പറ്റെ വെട്ടി;  രണ്ടുകോടി നഷ്ടപരിഹാരം നൽകാൻ വിധി
Saturday, September 25, 2021 1:08 AM IST
ന്യൂ​ഡ​ൽ​ഹി: കു​റ​ച്ചു നീ​ളം കു​റ​യ്ക്കാ​ൻ പ​റ​ഞ്ഞ മു​ടി പ​റ്റെ വെ​ട്ടിക്ക​ള​ഞ്ഞ​തി​ന്‍റെ പേ​രി​ൽ യു​വ​തി​ക്ക് ര​ണ്ടുകോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ഉ​പ​ഭോ​ക്ത്യ ത​ർ​ക്ക​പ​രി​ഹാ​ര ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വ്. യു​വ​തി​യു​ടെ നീ​ള​മു​ള്ള മു​ടി വെ​ട്ടി​യ​തി​ൽ വീ​ഴ്ച ഉ​ണ്ടാ​യ​പ്പോ​ൾ മോ​ഡ​ലിം​ഗ് അ​ട​ക്ക​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ച​താ​യി ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വ്.

വ​നി​ത​ക​ൾ​ക്ക് മു​ടി ഏ​റെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. അ​വ​രു​ടെ ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ ഭാ​ഗ​വു​മാ​ണ് കേ​ശ​ഭം​ഗി​യെ​ന്നും ക​മ്മീ​ഷ​ൻ പ​റ​ഞ്ഞു. മു​ടി പ​രി​പാ​ലി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വെ​ട്ടു​ന്പോ​ൾ ഉ​ണ്ടാ​കു​ന്ന പി​ഴ​വു​ക​ൾ സ്ത്രീ​യു​ടെ വ്യ​ക്തി​ത്വ​ത്തെ ബാ​ധി​ക്കു​മെ​ന്നും ക​മ്മീ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.
2018ലാ​യി​രു​ന്നു യു​വ​തി​യു​ടെ മു​ടി മു​റി​ച്ച​തി​ൽ പി​ഴ​വു​ണ്ടാ​യ സം​ഭ​വം.

ഡ​ൽ​ഹി​യി​ലെ ഐ​ടി​സി മൗ​ര്യാ ഹോ​ട്ട​ലി​ലെ സ​ലൂ​ണി​ലാ​ണ് പ​രാ​തി​ക്കാ​രി മു​ടി​വെ​ട്ടി​യ​ത്. കേ​ശ സം​ര​ക്ഷ​ണ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ മോ​ഡ​ൽ കൂ​ടി​യാ​ണ് യു​വ​തി. സ​ലൂ​ണി​ൽ ഉ​ണ്ടാ​കാ​റു​ള്ള ഹെ​യ​ർ​സ്റ്റൈ​ലി​സ്റ്റി​നു പ​ക​രം മ​റ്റൊ​രു ആ​ളാ​ണ് യു​വ​തി​യു​ടെ മു​ടി വെ​ട്ടി​യ​ത്. വെ​ട്ടി​ക്ക​ഴി​ഞ്ഞ​പ്പോ​ൾ വ​ള​രെ പ​റ്റെ വെ​ട്ടി​യ​താ​യാ​ണ് ക​ണ്ട​ത്.


കൃ​ത്യ​മാ​യ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടും നാ​ലി​ഞ്ച് മു​ടി മാ​ത്ര​മേ അ​വ​ർ അ​വ​ശേ​ഷി​പ്പി​ച്ചു​ള്ളൂ. ഇ​ത് ചൂ​ണ്ടി​ക്കാ​ണി​ച്ച​പ്പോ​ൾ സൗ​ജ​ന്യ കേ​ശ ചി​കി​ത്സ ന​ൽ​കാ​മെ​ന്ന് സ​ലൂ​ണ്‍ അ​റി​യി​ച്ചു. എ​ന്നാ​ൽ, ഇ​ത് ചെ​യ്ത​പ്പോ​ൾ മു​ടി​ക്ക് കേ​ടു പ​റ്റി. ത​ല​യോ​ട്ടി​ക്ക് പൊ​ള്ള​ൽ ഏ​ൽ​ക്കു​ക​യും ചൊ​റി​ച്ചി​ൽ ഉ​ണ്ടാ​വു​ക​യും ചെ​യ്തു എ​ന്നും യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

പ​രാ​തി​ക്കാ​രി മു​ടി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ മോ​ഡ​ലാ​യി​രു​ന്നു. പാ​ന്‍റീ​നും വി​എ​ൽ​സി​സി​ക്കു​മാ​യി അ​വ​ർ മോ​ഡ​ലിം​ഗ് ചെ​യ്തി​ട്ടു​ണ്ട്. എ​ന്നാ​ൽ, മു​ടി വെ​ട്ടി​യ​തി​ലെ പി​ഴ​വ് കാ​ര​ണം അ​വ​ർ​ക്ക് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ന​ഷ്ട​മാ​വു​ക​യും ഭീ​മ​മാ​യ സാ​ന്പ​ത്തി​ക ന​ഷ്ടം ഉ​ണ്ടാ​വു​ക​യും ചെ​യ്തു.

അ​ത് അ​വ​രു​ടെ ജീ​വി​തരീ​തി​യെ ത​കി​ടംമ​റി​ക്കു​ക​യും മി​ക​ച്ച മോ​ഡ​ൽ ആ​വാ​നു​ള്ള യു​വ​തി​യു​ടെ സ്വ​പ്ന​ങ്ങ​ൾ ത​ക​ർ​ക്ക​പ്പെ​ടു​ക​യും ചെ​യ്തു എ​ന്നും ഉ​പ​ഭോ​ക്തൃ ത​ർ​ക്ക​പ​രി​ഹാ​ര ക​മ്മീ​ഷ​ൻ വി​ല​യി​രു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.