അബദ്ധത്തിൽ ക്ഷേത്രത്തിൽ പ്രവേശിച്ച മുസ്‌ലിം ബാലനെ ക്ഷേത്രാധികാരികൾ പോലീസിനു കൈമാറി
Wednesday, October 13, 2021 12:46 AM IST
ഗാ​​​​സി​​​​യാ​​​​ബാ​​​​ദ്: ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ലെ ഗാ​​​​സി​​​​യാ​​​​ബാ​​​​ദി​​​​ലു​​​​ള്ള ദ​​​​സ്ന ദേ​​​​വി ക്ഷേ​​​​ത്ര​​​​ത്തി​​​​ൽ അ​​​​ബ​​​​ദ്ധ​​​​ത്തി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ച പ​​​​ത്തു​​​​വ​​​​യ​​​​സു​​​​ള്ള മു​​​​സ്‌​​​​ലിം ബാ​​​​ല​​​​നെ ക്ഷേ​​​​ത്രാ​​​​ധി​​​​കാ​​​​രി​​​​ക​​​​ളു​​​​ടെ പ​​​​രാ​​​​തി​​​​യി​​​​ൽ പോ​​​​ലീ​​​​സ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്തു. പി​​​ന്നീ​​​ട് ബാ​​​ല​​​നെ പോ​​​ലീ​​​സ് വെ​​​​റു​​​​തേ​​​​വി​​​​ട്ടു.

അ​​​തേ​​​സ​​​മ​​​യം, ത​​​​ന്നെ ര​​​​ഹ​​​​സ്യ​​​​മാ​​​​യി പി​​​​ന്തു​​​​ട​​​​രാ​​​നാ​​​​ണ് ബാ​​​​ല​​​​നെ അ​​​​യ​​​​ച്ച​​​​തെ​​​​ന്നും അ​​​​വ​​​​രു​​​​ടെ സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​ൽ ബാ​​​​ല​​​​ന്‍റെ പ്രാ​​​​യ​​​​ത്തി​​​​ലു​​​​ള്ള പ​​​​രി​​​​ശീ​​​​ല​​​​നം നേ​​​​ടി​​​​യ കൊ​​​​ല​​​​പാ​​​​ത​​​​കി​​​​ക​​​​ളു​​​​ണ്ടെ​​​​ന്നും പൂ​​​​ജാ​​​​രി യ​​​​തി ന​​​ര​​​​സിം​​​​ഹാ​​​​ന​​​​ന്ദ് സ​​​​ര​​​​സ്വ​​​​തി ആ​​​​രോ​​​​പി​​​​ച്ചു. ത​​​​ന്നെ വ​​​​ധി​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ണി​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ആ​​​​രോ​​​​പി​​​​ക്കു​​​​ന്ന വീ​​​​ഡി​​​​യോ പ്ര​​​​ച​​​​രി​​​​ക്കു​​​ന്നു​​​ണ്ട്.


ക്ഷേ​​​​ത്ര​​​​ത്തി​​​​ന​​​​ടു​​​​ത്തു​​​​ള്ള ക​​​​മ്യൂ​​​​ണി​​​​റ്റി ഹെ​​​​ൽ​​​​ത്ത് സെ​​​​ന്‍റ​​​​റി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന സ​​​​ഹോ​​​​ദ​​​​ര​​​​ഭാ​​​​ര്യ​​​​ക്കൊ​​​​പ്പം വ​​​​ന്ന​​​​താ​​​​ണെ​​​​ന്നും അ​​​​ബ​​​​ദ്ധ​​​​ത്തി​​​​ൽ ക്ഷേ​​​​ത്ര​​​​ത്തി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ച ത​​​​ന്നെ ക്ഷേ​​​​ത്രാ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ പി​​​​ടി​​​​കൂ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും കു​​​​ട്ടി പോ​​​​ലീ​​​​സി​​​​നോ​​​​ടു പ​​​​റ​​​​ഞ്ഞു. കു​​​​ട്ടി പ​​​​റ​​​​ഞ്ഞ​​​​തി​​​​ന്‍റെ സ​​​​ത്യാ​​​​വ​​​​സ്ഥ ബോ​​​​ധ്യ​​​​പ്പെ​​​​ട്ട​​​​തി​​​​നെ തു​​​​ട​​​​ർ​​​​ന്നാ​​​​ണ് പോ​​​​ലീ​​​​സ് വി​​​​ട്ട​​​​യ​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.