സവർക്കർ ഗാന്ധിജിക്കു പ്രിയങ്കരനെന്ന് രാജ്നാഥ് സിംഗും മോഹൻ ഭാഗവതും
സവർക്കർ ഗാന്ധിജിക്കു പ്രിയങ്കരനെന്ന്  രാജ്നാഥ് സിംഗും മോഹൻ ഭാഗവതും
Wednesday, October 13, 2021 12:46 AM IST
ന്യൂ​ഡ​ൽ​ഹി: ഹി​ന്ദു മ​ഹാ​സ​ഭാ നേ​താ​വ് സ​വ​ർ​ക്ക​ർ ബ്രി​ട്ടീ​ഷ് ഭ​ര​ണ​കൂ​ട​ത്തോ​ട് മാ​പ്പ​പേ​ക്ഷി​ച്ച​ത് മ​ഹാ​ത്മാഗാ​ന്ധി​യു​ടെ നി​ർ​ദേ​ശമ​നു​സ​രി​ച്ചാ​യി​രു​ന്നു എ​ന്ന് കേ​ന്ദ്ര പ്ര​തി​രോ​ധമ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്.

സ്വാ​ത​ന്ത്ര്യ​സ​മ​ര ച​രി​ത്ര​ത്തി​ൽ ഉ​ൾ​പ്പെടെ ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള വി​വാ​ദ വി​ഷ​യ​മാ​ണ് ജ​യി​ലി​ൽ ക​ഴി​ഞ്ഞി​രു​ന്ന സ​വ​ർ​ക്ക​റു​ടെ മാ​പ്പ​പേ​ക്ഷ. സ​വ​ർ​ക്ക​റു​ടെ മോ​ച​ന​ത്തി​നാ​യി ഗാ​ന്ധി​ജി​യും അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. ജ​യി​ൽ മോ​ചി​ത​നാ​യാ​ൽ സ​വ​ർ​ക്ക​ർ സ​മാ​ധാ​ന​പ​ര​മാ​യി പ്ര​ക്ഷോ​ഭ​ങ്ങ​ൾ ന​ട​ത്തി​ക്കൊ​ള്ളും എ​ന്നാ​ണ് ഗാ​ന്ധി​ജി ഉ​റ​പ്പു ന​ൽ​കി​യി​രു​ന്ന​തെ​ന്നും രാ​ജ്നാ​ഥ് സിം​ഗ് പ​റ​ഞ്ഞു.

ഇ​ന്ത്യ​യു​ടെ മോ​ച​ന​ത്തി​നാ​യി യ​ത്നി​ക്കു​ന്ന​ത് പോ​ലെ സ​വ​ർ​ക്ക​റു​ടെ മോ​ച​ന​ത്തി​നാ​യും പ്ര​യ​ത്നി​ക്കു​മെ​ന്നും ഗാ​ന്ധി​ജി പ​റ​ഞ്ഞി​രു​ന്നു. ഭ​ര​ണ​ഘ​ട​നാ ശി​ൽ​പി ഡോ. ​ബി.​ആ​ർ. അം​ബേ​ദ്ക​റി​നും സ​വ​ർ​ക്ക​റു​മാ​യി അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്നു എ​ന്നും രാ​ജ്നാ​ഥ് സിം​ഗ് പ​റ​ഞ്ഞു.


മ​ഹാ​ത്മാ​ഗാ​ന്ധി​യും സ​വ​ർ​ക്ക​റും പ​ര​സ്പ​രം ബ​ഹു​മാ​നി​ച്ചി​രു​ന്ന​താ​യി ആ​ർ​എ​സ്എ​സ് അ​ധ്യ​ക്ഷ​ൻ മോ​ഹ​ൻ ഭാ​ഗ​വ​തു പ​റ​ഞ്ഞു. സ​വ​ർ​ക്ക​ർ​ക്ക് മോ​ശം പ​രി​വേ​ഷം ക​ൽ​പ്പിച്ചു ന​ൽ​കി​യ​വ​രു​ടെ ല​ക്ഷ്യം സ്വാ​മി വി​വേ​കാ​ന​ന്ദ​ൻ, ദ​യാ​ന​ന്ദ സ​ര​സ്വ​തി, യോ​ഗി അ​ര​വി​ന്ദ് എ​ന്നി​വ​രാ​യി​രു​ന്നു എ​ന്നും മോ​ഹ​ൻ ഭ​ഗ​വ​ത് കു​റ്റ​പ്പെ​ടു​ത്തി.

ഡ​ൽ​ഹി അം​ബേ​ദ്ക​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സെ​ന്‍റ​റി​ൽ ഉ​ദ​യ് മ​ഹു​ർ​ക്ക​ർ, ചി​രാ​യു പ​ണ്ഡി​റ്റ് എ​ന്നി​വ​ർ ചേ​ർ​ന്നെ​ഴു​തി​യ"വീ​ര​സ​വ​ർ​ക്ക​ർ: വി​ഭ​ജ​നം ത​ട​യു​മാ​യി​രു​ന്ന മ​നു​ഷ്യ​ൻ’ എ​ന്ന പു​സ്ത​കത്തിന്‍റെ പ്ര​കാ​ശ​നച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു രാ​ജ് നാ​ഥ് സിം​ഗ് മോ​ഹ​ൻ ഭ​ഗ​വ​തും.

ഇ​ന്ത്യ​യു​ടെ സു​ര​ക്ഷ​യി​ലും ന​യ​ത​ന്ത്ര​ത്തി​ലും ദീ​ർ​ഘ​വീ​ക്ഷ​ണം വച്ചുപു​ല​ർ​ത്തി​യി​രു​ന്ന വ്യ​ക്തി​യാ​യി​രു​ന്നു സ​വ​ർ​ക്ക​ർ എ​ന്നാ​ണ് വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.