പ്രണയപ്പക : പൂന നഗരത്തിൽ പതിന്നാലുകാരിയെ കൊലപ്പെടുത്തി
Wednesday, October 13, 2021 12:46 AM IST
പൂന: മഹാരാഷ്ട്രയിലെ പൂന നഗരത്തിൽ പ്രണയം നിരസിച്ചതിന്റെ പേരിൽ പതിന്നാലുകാരിയെ തെരുവിൽവച്ച് മൂന്നംഗ സംഘം കുത്തിക്കൊന്നു.
ഇന്നലെ വൈകുന്നേരം 5.45ന് കബഡി പരിശീലനത്തിനു പോയ പെൺകുട്ടിയെ ബൈക്കിലെത്തിയ അക്രമികൾ കൊലപ്പെടുത്തുകയായിരുന്നു. എട്ടാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയോട് ഇരുപത്തിരണ്ടുകാരനായ അകന്ന ബന്ധു പ്രണയാഭ്യർഥന നടത്തിയിരുന്നു.
പെൺകുട്ടി ഇതു നിരസിച്ചതാകാം കൊലപാതകത്തിനു കാരണമെന്നു പോലീസ് പറഞ്ഞു. നിരവധി തവണ കുത്തേറ്റ പെൺകുട്ടി സംഭവസ്ഥലത്തുതന്നെ മരിച്ചവെന്നു പോലീസ് ഡെപ്യൂട്ടി കമ്മീഷണർ നമ്രത പാട്ടീൽ പറഞ്ഞു.